പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പായി ദുൽക്കർ സൽമാൻ !! ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസങ്ങളിൽ ആരംഭിക്കും !!ആരാധകർക്ക് ആവേശം!!

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. അന്യ ഭാഷ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്ന ദുൽക്കർ സൽമാന് മുൻവർഷങ്ങളിൽ മലയാളത്തിൽ വലിയ ചലനങ്ങളൊന്നും സൃഷ്ട്ടിക്കാൻ സാധിച്ചിട്ടില്ല.
അന്യ ഭാഷാ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും മോളിവുഡിലെ തന്റെ സ്റ്റാർ വാല്യൂ കുറയാതെ നോക്കുന്ന കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ് താരം.ബോളിവുഡിലേക്ക് അഭിനയിക്കാന്‍ പോയതിനാല്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് എത്തുന്നത്. വീണ്ടും മറ്റു
ഭാക്ഷകളിൽ ചിത്രങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന ദുൽഖറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ അൽപം ഇടവേളകൾ ഇട്ട് സിനിമകൾ ചെയ്യുന്നതുകൊണ്ട് ദുൽഖർ ചിത്രങ്ങൾക്ക് ആദ്യകാലങ്ങളിൽ ലഭിച്ചിരുന്ന പ്രാധാന്യത്തിന് അല്പം മങ്ങലേറ്റട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ് സെക്കന്റ്‌ ഷോ എന്ന വലിയ ഹിറ്റ്‌ ചിത്രത്തോടെ അരങ്ങേറ്റം കുറിച്ച് ദുൽക്കർ അതെ സിനിമയുടെ സംവിധായകന്റെ സിനിമയിലൂടെ തന്നെയാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ച ചിത്രത്തിന്റെ മറ്റുള്ള വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ലായിരുന്നു. എന്നാൽ ദുൽക്കർ ആരാധകർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ‘സുകുമാരക്കുറിപ്പ്’ ചിത്രീകരണം ആരംഭിക്കാൻ പോകുന്നു. കേരത്തിലെ സുപ്രസിദ്ധ പിടികകിട്ടാള്ളി സുകുമാര കുറിപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ശ്രീനാഥ് രാജേദ്രനാണ്. നിലവിലെ പ്രൊജക്റ്റ്‌ പൂർത്തിയായിക്കഴിഞ്ഞാൽ ദുൽക്കർ ‘സുകുമാരക്കുറിപ്പി’ലേക്ക് കടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വളരെ നീണ്ട നാളുകളുടെ പരിശ്രമത്തിന്റ ഫലമായാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതെന്ന് സംവിധായകൻ ശ്രീനാഥ് രാജേദ്രൻ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. സെക്കൻഡ് ഷോ, കൂതറ എന്നി ചിത്രങ്ങളിൽ പുലർത്തിയ സംവിധാന മികവ് സുകുമാരക്കുറിപ്പിലും പുലർത്താൻ കഴിഞ്ഞാൽ ദുൽക്കരിന്റ മികച്ച ഒരു തിരുച്ചു വരവ് തന്നെയായിരിക്കും ഈ ചിത്രം.