‘Super Star TOVINO..?’ ടോവിനോയെ കണ്ട് ആവേശഭരിതരായ ആരാധനകർ മാൾ ഓഫ് ട്രാവൻകൂറിന്റെ ഗ്ലാസ് ഡോർ തല്ലി തകർത്തു !!

‘കൽക്കി’ എന്ന ചിത്രത്തിലെ പ്രമോഷന്റെ ഭാഗമായി മാൾ ഓഫ് ട്രാവൻകൂറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ടോമിനേയും നടി സംയുക്തയും ചിത്രത്തിലെ അണിയറ പ്രവർത്തകരും. കേരളത്തിൽ സിനിമാ പ്രമോഷൻ പ്രോഗ്രാമുകൾക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിക്ക പ്രമോഷൻ പ്രോഗ്രാമുകളും മാളുകളിലാണ് സംഘടിപ്പിക്കുന്നത് കൊണ്ട് ധാരാളം യുവാക്കളുടെ സാന്നിധ്യം ഉണ്ടാകാറുള്ളത് വാസ്തവമാണ്. ഇഷ്ടതാരങ്ങളെ നേരിട്ട് കാണാനും സെൽഫി എടുക്കാനും വലിയ ആരാധക കൂട്ടമാണ് വരാറുള്ളത്. അത്തരത്തിൽ പലയിടങ്ങളിലും വാർത്ത ആയിട്ടുള്ളതാണ്. എന്നാൽ കൽക്കി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പരിപാടി ശ്രദ്ധേയമാകുന്നത് ആൾക്കൂട്ടത്തിന് അതിരുകടന്ന ആരാധന പ്രകടനം കൊണ്ടാണ്. മാൾ ഓഫ് ട്രാവൻകൂറിൽ ടൊവിനോയും നടി സംയുക്തയും എത്തുമെന്നാണ് വിവരം നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അതുകൊണ്ടുതന്നെ വലിയ ആരാധകവൃന്ദം തന്നെയായിരുന്നു മാളിനുള്ളിൽ തടിച്ചു കൂടിയിരുന്നത്. സെക്യൂരിറ്റി ഗാർഡുകൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലുള്ള വലിയ ജനാവലി ആയിരുന്നു മാളിനുള്ളിൽ ഉണ്ടായിരുന്നത്. തിക്കും തിരക്കും കൂട്ടുന്ന ആളുകളെ നിയന്ത്രിക്കാൻ ടോവിനോവരെ രംഗത്തെത്തിയിരുന്നു. താരങ്ങളെ നേരിൽ കാണാൻ സാധിച്ച ആരാധകർ വലിയ ആവേശത്തിൽ ആയിരുന്നതിനാൽ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. പരിപാടി പൂർത്തിയാക്കിയതിനു ശേഷം മാളിൽ നിന്നും പുറത്തേക്ക് പോയ ടോവിനോയെ പിന്തുടർന്ന ആരാധക കൂട്ടം മാളിന്റെ എൻട്രൻസിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് ഡോർ അടിച്ചുതകർത്തു. ആൾക്കൂട്ടത്തിന്റെ അതിയായ സമ്മർദ്ദം മൂലം ഗ്ലാസ് ഡോർ പൊട്ടി വീഴുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കഴിഞ്ഞിരിക്കുകയാണ്. പതിനായിരക്കണക്കിന് രൂപ വിലമതിക്കുന്ന ഗ്ലാസ് പൊട്ടിയത് അല്ല ആരാധകർക്ക് വിഷയം. പകരം തങ്ങളുടെ ടോവിനോയ്ക്ക് ഇത്രയധികം ആരാധകരുണ്ടന്ന
അവകാശവാദത്തോടെ ഈ ദൃശ്യങ്ങൾ വലിയ ആഘോഷമാക്കുകയാണ്.

വലിയ ഹിറ്റുകളൊന്നും കൊടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും വലിയ ഒരു ആരാധകരെ ഉണ്ടാക്കിയെടുക്കാൻ ടോവിനോയിക്ക് സാധിച്ചത് ഏവരെയും ആശ്ചര്യപ്പെടുത്തുന്നു. സൂപ്പർതാരങ്ങൾക്ക് മാത്രം അവകാശപ്പെടാൻ സാധിച്ചിരുന്ന ഇത്തരം സംഭവങ്ങൾ ഒരു താരപദവി അവകാശപ്പെടാനില്ലാത്ത ടോവിനോയിക്കും ഉണ്ടെന്നത് അഭേഹത്തിന്റ താരമൂല്യത്തെ വെളിപ്പെടുത്തുന്നു. ഇപ്പോൾ ടോവിനോയിക്ക് ലഭിച്ച ഈ സ്വീകാര്യത ‘കൽക്കി’ എന്ന ചിത്രത്തിന് ലഭിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാരുടെ പ്രതീക്ഷ.