മലയാളികളെ വിമർശിച്ച് ശ്രീ ധർമ്മജൻ ബോൾഗാട്ടി !! പ്രളയം കഴിഞ്ഞാലും മലയാളികൾ മാറില്ല !! ജാതി-മത-വർഗീയ വേർതിരിവുകളും കലഹങ്ങളും കലാപങ്ങളും വീണ്ടും തുടരും…

മറ്റൊരു പ്രളയകാലം കൂടി അഭിമുഖീകരിക്കുന്ന കേരളം അതിജീവനത്തിനായി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നിന്ന് പോരാടുന്നതാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.ദുരന്തം അത് നമുക്ക് തരുന്ന പാഠം വളരെ വലുതാണ്.ബാഹ്യവും ആന്തരികവുമായ എല്ലാ വേലിക്കെട്ടുകളും സ്വാർത്ഥതയും തെറ്റായ കാഴ്ചപ്പാടുകളെയും വിലയിരുത്തലുകളും പ്രവർത്തികളെയും എല്ലാത്തിനെയും പ്രളയം മാറ്റിയെഴുതി. ജാതി, മതം, വർഗ്ഗം, രാഷ്ട്രീയം തുടങ്ങി മനുഷ്യൻ കണ്ടെത്തിയ എല്ലാ വേർതിരിവുകളയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് പ്രളയത്തെ നമ്മൾ അതിജീവിക്കുന്നത്.സാംസ്കാരികപരമായും ഭൗതികപരമായും കരുതിവച്ചിരുന്ന പല കാഴ്ചപ്പാടുകളും തിരുത്തണം എന്ന പാഠം കൂടി പ്രളയം നമുക്ക് കാണിച്ചു തരുന്നു.ആ തിരിച്ചറിവാണ് നമ്മളെ അതി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് സഹകരിക്കാൻ മനസ്സ് തോന്നിപ്പിക്കുന്നതും.എന്നാൽ ദുരന്തമുഖത്ത് മാത്രമുള്ള ഈ ഒത്തൊരുമ സ്വാഭാവികമായുള്ള ജീവിതങ്ങളിലും പുലർത്താൻ മലയാളികൾക്ക് കഴിയുന്നുണ്ടോ? വളരെ പ്രശസ്തമായ ചോദ്യത്തിന് വലിയ ഉത്തരങ്ങളുടെ ആവശ്യമൊന്നുമില്ല.കഴിഞ്ഞതവണ ഉണ്ടായ പ്രളയത്തിനു ശേഷമുള്ള സാധാരണ ദിവസങ്ങളിൽ നാം കണ്ട കോലാഹലങ്ങളെല്ലാം അതിനു സാക്ഷികളാണ്.നമുക്ക് എന്ത് സംഭവിച്ചിരുന്നു എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് എന്ന് തിരിച്ചറിവിനെ മറികടന്നുകൊണ്ട് നമ്മൾ വീണ്ടും പഴയ തെറ്റായ കാഴ്ചപ്പാടുകളെ ശരിയെന്ന് ധരിച്ചു മുൻപോട്ടു പോയി. മാറുന്ന പ്രകൃതിയിൽ മാറാത്ത മലയാളിയെക്കുറിച്ച് ആ കൊല്ലപ്പെടുകയാണ് ശ്രീ ധർമ്മജൻ ബോൾഗാട്ടി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധർമജൻ കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ പറ്റിയും മാറാത്ത മനസ്സിനെ പറ്റിയും വിമർശിച്ചത്. പ്രളയത്തിനുശേഷം കേരളത്തിൽ നടമാടിയ അക്രമ-കലാപ-വർഗീയ പ്രകൃതിവിരുദ്ധ പ്രശ്നങ്ങളെല്ലാം മുൻനിർത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.നിലവിലെ സ്ഥിതിയെ മറികടക്കാൻ നമ്മൾ കാണിക്കുന്ന ഈ ഒത്തൊരുമ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങുന്നു നമ്മളിൽ എത്ര പേർ കാണിക്കുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.

മലയാള സിനിമാ മേഖലകളിൽ നിന്നും ഒട്ടേറെ പേർ ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്. ശ്രീ ധർമ്മജൻ ബോൾഗാട്ടിയും സജീവമായിത്തന്നെ അതിജീവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു. വന്ന വഴി മറക്കുന്നവരെ പോലെ മലയാളി സമൂഹം നാം പാലിച്ച് ഒത്തൊരുമയും സഹോദരിയുമാണ് സൗഹാർദവും എല്ലാം മറന്നു ജീവിക്കുന്ന ഒരു സമൂഹമാണെന്ന് തരത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. കേവലം വിമർശനം ആയിട്ടല്ല ഇതിനെ ഉൾക്കൊള്ളാൻ കഴിയുക അതിജീവനത്തെ അപ്പുറമുള്ള നമ്മുടെ ജീവിതത്തിലേക്ക് വേണ്ട നന്മയുടെ കാഴ്ചപ്പാടുകളെ ഓർത്തുള്ള ആകുലതയാണ്.കുടിയന്മാരെ പോലെയാണ് മലയാളികൾ വെള്ളമിറങ്ങി കഴിഞ്ഞാൽ കഴിഞ്ഞതെല്ലാം മറക്കും വീണ്ടും പഴയപടി ആകുമെന്ന് തന്റെ സ്വതസിദ്ധ ശൈലിയിൽ ഹാസ്യ രൂപയാണ് അദ്ദേഹം മലയാളികളെ വിമർശിച്ചത്. പ്രണയത്തിനപ്പുറം നാം വീണ്ടും ഒരുമയോടെ ജീവിക്കണം എന്നതിനുള്ള ഒരു ആഹ്വാനമാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങളിലൂടെ നടത്തിയത്.