ഒടുവിൽ പ്രിയ ഡോക്ടറെ വിളിച്ചു ചോദിച്ചു, ‘‘ഞാൻ കുഞ്ഞിനെ കുളിപ്പിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?’’ : Surprised ആയി ചാക്കോച്ചൻ !

ലോക മലയാളി പ്രേക്ഷകർ ഏറെ നിർവൃതിയോടെയും ആനന്ദത്തോടെയും സ്വീകരിച്ച സന്തോഷ വാർത്തയാണ് നമ്മുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ അച്ഛനായി എന്നത്. അത്രമേൽ വാത്സല്യത്തോടെയാണ് ജൂനിയർ കുഞ്ചാക്കോയുടെ ആഗമനം മലയാളികൾ സന്തോഷപൂർണ്ണമാക്കിയത്. ‘ഇസഹാക്ക് ബോബൻ കുഞ്ചാക്കോ’ എന്നാണ് ചാക്കോച്ചന്റെ പൊന്നോമനയുടെ പേര്. കുഞ്ഞിനൊപ്പം ചാക്കോച്ചൻ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും നിമിഷങ്ങളും മലയാളി പ്രേക്ഷകർ ഏവരും ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് സ്വീകരിച്ച് ആഘോഷമാക്കി മാറ്റുന്നത്. 2005-ൽ വിവാഹിതരായ കുഞ്ചാക്കോ ബോബൻ – പ്രിയ ദമ്പതികൾക്ക് നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു മകൻ പിറന്നത്. തീർത്തും സർപ്രൈസ് ആയിട്ടാണ് ചാക്കോച്ചൻ താൻ അച്ഛനായ സന്തോഷം എല്ലാവരോടും പങ്കിട്ടത്.  ജീവിതത്തിലെ ഓരോ നിമിഷവും ഇപ്പോൾ ഹൃദയം കൊണ്ട് ആസ്വദിക്കുകയാണെന്ന് ചാക്കോച്ചനും പ്രിയയും  പറഞ്ഞിരുന്നു.

പ്രമുഖ മാധ്യമം ആയ വനിത ജൂലൈ ലക്കത്തിന് അനുവദിച്ച അഭിമുഖത്തിൽ ചാക്കോച്ചൻ പൊന്നോമന ഇസഹാക് പിറന്നതിന് ശേഷം പ്രിയ തന്ന ഏറ്റവും വലിയ സർപ്രൈസ് എന്തെന്ന് പറയുകയാണ്..

പ്രിയ തന്ന ഏറ്റവും വലിയ സർപ്രൈസ്..

‘പന്ത്രണ്ടാമത്തെ ദിവസം മുതൽ പ്രിയ കുഞ്ഞിനെ കുളിപ്പിക്കാൻ തുടങ്ങി. ഇതുവരെ തന്ന സർപ്രൈസുകളിൽ ഏറ്റവും വലുതായി ആ കാഴ്ച മാറി. കുഞ്ഞു വന്നു കഴിഞ്ഞാൽ എങ്ങനെ നോക്കണം എന്ന കാര്യത്തിൽ പ്രിയയ്ക്ക് ആദ്യം കുറച്ചു ടെൻഷനുണ്ടായിരുന്നു.

കുഞ്ഞിനെ സ്വന്തമായി കുളിപ്പിക്കാൻ തുടങ്ങിയ ദിവസങ്ങളിൽ പ്രിയയ്ക്ക് ആകെ പേടി. ഒടുവിൽ ഡോക്ടറെ വിളിച്ചു ചോദിച്ചു, ‘‘ഞാൻ കുഞ്ഞിനെ കുളിപ്പിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?’’

ഡോക്ടർ ചിരിയോടെ തിരിച്ചു ചോദിച്ചു, ‘‘ കുഞ്ഞ് സുഖമായി ഉറങ്ങുന്നുണ്ടോ? പാലു കുടിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ പിന്നെന്തു കുഴപ്പം…’’ അതോടെ ആത്മവിശ്വാസമായി.

വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് പ്രിയയാണ്. കക്ഷിയുടെ ഭാഷയിൽ പറഞ്ഞാൽ ‘മത്തി മുതൽ മാണിക്യം വരെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഞാനാണ്’. എന്റെ കോസ്റ്റ്യൂം സെല്ക്ട് ചെയ്യുന്നത്, തീയതികൾ ഓർമിപ്പിക്കുന്നത് അങ്ങനെ എല്ലാം. എനിക്ക് അഭിനയിച്ചാൽ മതി. ബാറ്റ്മിന്റൺ കളിച്ചാൽ മതി. മൾട്ടി ടാസ്കിങ് പരിപാടിയിൽ ഞാൻ പിറകോട്ടാണ്.