600 കോടി ബഡ്ജറ്റിൽ മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ; നായകൻ വിക്രം, നായിക ഐശ്വര്യ റായ്‌, ഒപ്പം വമ്പൻ സർപ്രൈസ് താരനിരയും…

ഇന്ത്യൻ സിനിമയിലെ പ്രമുഖ സംവിധായകരിൽ ഒരാളായ മണിരത്‌നത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുന്നു ഒരു വലിയ പ്രേക്ഷക സമൂഹം തന്നെയുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘പൊന്നിയൻ സെൽവത്ത്’. ചിത്രത്തെക്കുറിച്ച് ഒരു തരത്തിലുള്ള അപ്ഡേറ്റ്സും അടുത്ത കാലം വരെ പുറത്ത് വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചു എന്ന് പോലും വാർത്തകൾ പ്രചാരിച്ചിരുന്നു. എന്നാൽ ഈ അടുത്തിടെ നടി ഐശ്വര്യ റായ് ചിത്രത്തെ കുറിച്ചുള്ള നിർണായകമായ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. കൂടാതെ നടൻ വിക്രമും ‘പൊന്നിയിൻ സെൽവത്തെ’ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. ചിത്രം ഉപേക്ഷിച്ചിട്ടില്ലന്നും 2020ന്റെ തുടക്കം മുതൽ ചിത്രീകരണം ആരംഭിക്കുമെന്നും അതിനായുള്ള ശാരീരിക തയ്യാറെടുപ്പുകൾ താൻ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 600കോടി രൂപ മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും മുതൽ മുതൽ മുടക്കുള്ള ചിത്രങ്ങളിൽ ഒന്നാമതായിരിക്കും സ്ഥാനം. ശങ്കർ സംവിധാനം ചെയ്ത 2.0 ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ മുതൽ മുടക്കി(500cr.) നിർമ്മിച്ച ചിത്രങ്ങളിൽ മുൻപന്തിയിൽ.

അമിതാഭ ബച്ചന്‍, കാര്‍ത്തി, കീര്‍ത്തി സുരേഷ്, ജയം രവി, അനുഷ്‌ക ഷെട്ടി, നയന്‍താര, കീര്‍ത്തി സുരേഷ് തുടങ്ങിയ താരങ്ങളുടെ പേരും ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. എങ്കിലും സ്ഥിതീകരിച്ച ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ചിത്രത്തെക്കുറിച്ച് ഇതുവരെയും പുറത്തു വന്നിട്ടില്ല. അഭ്യൂഹങ്ങളൊക്കെ ശരിയാണെങ്കിൽ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ചിത്രമായിരിക്കും ഈ ചിത്രം.