മോഹൻലാലുമായി അങ്ങനെ ഒരു സിനിമ “ഉണ്ടാവുകയുമില്ല, ഉണ്ടാകാനും പാടില്ല” ; സൗബിനുമൊത്ത് “ജൂതൻ ” പ്രഖ്യാപിച്ച്‌ ഭദ്രൻ മാട്ടേൽ.

മലയാള സിനിമയുടെ ഹിറ്റ്‌ മേക്കർ ഭദ്രൻ മട്ടേൽ വലിയ തിരിച്ചുവരവിനു ഒരുങ്ങുകയാണ്. മോഹൻലാലിനെ നായകനാക്കി കൊണ്ട് ‘വയനാടൻ തമ്പാൻ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഭദ്രൻ ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. വളരെയധികം ശ്രദ്ധനേടിയ അത്തരം വാർത്തകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് സംവിധായകൻ ഭദ്രൻ തന്നെ രംഗത്ത് വന്നിരിന്നു. മോഹൻലാലുമായി ഒരു ചിത്രം ചെയ്യുന്നുണ്ടെന്നും അതൊരിക്കലും മോഹൻലാൽ ആനപാപ്പാൻ ആയി എത്തുന്ന ‘വയനാടൻ തമ്പാൻ ‘ആയിരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മോഹൻലാലുമായി ഒരു mass സിനിമ ഭദ്രൻ ചെയ്യുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. മോഹൻലാൽ എന്ന നടന്റെ കാരിയാറിന്നെ തന്നെ മാറ്റി മറിച്ച ‘സ്‌ഫടികം’ ‘ഒളിമ്പിയൻ അന്തോണി ആദം’ തുടങ്ങിയ സിനിമകൾ സംവിധാനം ചെയിതിട്ടുള്ള ഭദ്രൻ മോഹൻലാലുമായി അവസാനം ചെയ്യ്ത ചിത്രം ഉടയോൻ വേണ്ട രീതിയിൽ ശ്രദ്ധിക്കുകപ്പെട്ടിരുന്നില്ല.

‘മോഹൻലാലുമായി ഞാനൊരു സിനിമ ചെയ്യുന്നുണ്ട് അത് സത്യമാണ്, പക്ഷേ അത് നിങ്ങൾ ഇപ്പോൾ കാണുന്ന ആനപ്പാപ്പാൻ സിനിമ അല്ല . അങ്ങനെ ഒരു സിനിമ ഉണ്ടാവുകയുമില്ല അങ്ങനെ ഒരു സിനിമ ഉണ്ടാവാനും പാടില്ല ഈ കാലഘട്ടത്തിൽ വ്യത്യസ്തമായ സിനിമകൾക്കാണ് സാധ്യത. അതുകൊണ്ട് വ്യത്യസ്തമായ ഒരു സിനിമ ഞങ്ങൾ തമ്മിൽ ചെയ്യുന്നുണ്ട് നിങ്ങൾ കാണുന്ന ആ വത്യവിരുദ്ധമാണ്.’ – ഭദ്രന്റെ വാക്കുകൾ

എങ്കിലും മോഹൻലാൽ എന്ന നടനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിവുള്ള ഈ സംവിധാകന്റെ ഒരു മോഹൻലാൽ ചിത്രത്തിന് വേണ്ടി ലാൽ ആരാധകർ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു.
എന്നാൽ ആരാധകരെയെല്ലാം നിരാശപ്പെടുത്തികൊണ്ടാണ്‌ ഭദ്രന്റെ പുതിയ ചിത്രത്തെക്കുറിച്ചു പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ നായകൻ മോഹൻലാൽ ആയിരിക്കില്ല പകരം സൗബിനായിരിക്കും എന്ന് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ചിത്രത്തെ കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നു. റീമാ കല്ലിങ്കാൽ ആയിരിക്കും ചിത്രത്തിന്റെ നായിക. ‘ജൂതൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇത് വേറിട്ട ഒരു സൗബിൻ ചിത്രമായിരിക്കും എന്ന് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സൂചിപ്പിക്കുന്നു. മോഹൻലാലിൻറെ ഒരു ഭദ്രൻ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് വീണ്ടും നീണ്ടു പോകാനാണ് സാധ്യത.