“അന്നും ഇന്നും മോഹൻലാൽ സർ സിംഹം” : ആശീര്‍വാദിന്‍റെ ആദ്യ സിനിമ നരസിംഹം, ഇരുപത്തിയഞ്ചാമത്തെ സിനിമ അറബിക്കടലിന്റെ സിംഹം : കൗതുകം പങ്കുവച്ച് ആന്റണി പെരുമ്പാവൂർ !

മോളിവുഡിൽ ഏറ്റവുമധികം ലാഭം കൊയ്യുന്ന നിർമ്മാണക്കമ്പനിയാണ് ആശീർവാദ് സിനിമാസ്. മലയാള സിനിമയിലെ ടോപ് മോസ്റ്റ് പ്രൊഡക്ഷൻ ഹൗസ്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങൾ ആയ ദൃശ്യവും ലൂസിഫറും നിർമ്മിച്ചതും ആശിർവാദ് ആണ്. മോഹൻലാലിന്റെ ആശിർവാദങ്ങളോടെ ആന്റണി പെരുമ്പാവൂർ നയിക്കുന്ന ഈ നിർമ്മാണ സംരംഭതിന്റെ തുടക്കം തന്നെ ഒരു ഇൻഡസ്ട്രി ഹിറ്റോടെയാണ്. മഹാവിജയം നേടിയ നരസിംഹമാണ് ആദ്യ ആശിർവാദ് ചിത്രം. ശേഷം ഒട്ടനവധി ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രങ്ങൾ നിർമ്മിച്ച് ആശിർവാദ് സിനിമാസ് ഇപ്പോൾ ഇതാ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചരിത്ര സിനിമയിൽ എത്തി നിൽക്കുന്നു. ആശീര്‍വാദ് സിനിമാസ് എന്ന, നിര്‍മ്മാണ – വിതരണകമ്പനിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ മരക്കാർ അറബിക്കടലിലെ സിംഹം. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാണ് മരക്കാർ. മോഹൻലാലിന്റെ സ്വപ്ന ചിത്രം കൂടിയായ ഈ ചരിത്ര സിനിമ നിർമ്മിക്കുന്നതിൽ, ഏറെ ആവേശത്തിലും സന്തോഷത്തിലുമാണ് ആശിർവാദിന്റെ  സാരഥിയായ ആന്‍റണി പെരുമ്പാവൂര്‍. ആശീര്‍വാദിന്‍റെ ആദ്യ സിനിമ നരസിംഹം, ഇരുപത്തിയഞ്ചാമത്തെ സിനിമ അറബിക്കടലിന്റെ സിംഹം ! രണ്ട് സിനിമകളിലും സിംഹം എന്ന പേര് വന്നത് യാദൃച്ഛികമാണെങ്കിലും വലിയ സന്തോഷം നല്‍കുന്നുവെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നത്.

“മോഹന്‍ലാല്‍ സാറിന്‍റെയും പ്രിയദര്‍ശന്‍സാറിന്‍റെയും സ്വപ്നമായ ഈ സിനിമ ചെയ്യാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും മരക്കാര്‍. സിനിമയെക്കുറിച്ച് പറയാന്‍ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് റോയ്സാറിനെ വിളിച്ചപ്പോള്‍ എന്താണെന്നുവെച്ചാല്‍ ചെയ്തോ ഫുള്‍സപ്പോര്‍ട്ടുണ്ടാകുമെന്നുപറഞ്ഞു. അതില്‍ നിന്നാണ് ഇത്രയും വലിയ സിനിമയുടെ പിന്നിലേക്ക് വരാന്‍ ധൈര്യംകിട്ടിയത്. അതുപോലെ സപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരാളാണ് സന്തോഷ് ടി കുരുവിള – ആന്‍റണി പെരുമ്പാവൂര്‍ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസ്, ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ‘എമ്പുരാൻ’ നിലവിൽ ഷൂട്ടിംഗ് പുരോഗമിച്ച റിലീസിന് തയ്യാറെടുക്കുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്നിവയാണ് ആശിർവാദ് സിനിമാസിലെ പുതിയ ചിത്രങ്ങൾ.