“മറുവശത്ത് മമ്മൂക്ക ഉണ്ടെന്നത് തന്നെ വല്ലാത്ത ശക്തിയും ധൈര്യവും തരുന്ന കാര്യമാണ്. അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്” : ആന്റണി പെരുമ്പാവൂർ !

മലയാള സിനിമയിൽ ഏറ്റവും വിജയകരമായി നടത്തിക്കൊണ്ടുപോകുന്ന നിർമ്മാണക്കമ്പനിയാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ്. മോഹൻലാലിന്റെ ആശിർവാദങ്ങളോടെ നരസിംഹം മുതലിങ്ങോട്ട് 25ഓളം ചിത്രങ്ങൾ, ആശിർവാദ് സിനിമാസ് ഇതുവരെ നിർമ്മിച്ചു കഴിഞ്ഞു. മലയാള സിനിമയിലെ ഏറ്റവും പ്രമുഖനായ നിർമാതാവായി ആന്റണി പെരുമ്പാവൂർ ഇക്കാലയളവിൽ മാറി. മോഹൻലാൽ എന്ന നടനെ ഏറ്റവും വിശ്വസ്തനായ സഹോദരതുല്യൻ ആണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലും തന്റെ കുടുംബത്തിലെ ഒരു പ്രധാനപ്പെട്ട അംഗത്തെ പോലെയാണ് ആന്റണിയെ കാണുന്നത്. മോഹൻലാലിന്റെ ഏറ്റവും മികച്ച ആരാധകൻ കൂടിയാണ് ആന്റണി. ആരാധകർക്കിടയിൽ മോഹൻലാൽ മമ്മൂട്ടി എന്ന വേർതിരിവ് ഉണ്ടെങ്കിലും, മോഹൻലാലിന് സിനിമയിൽ ഏറ്റവും പ്രിയപ്പെട്ട വ്യക്തി മമ്മൂട്ടിയാണ് എന്ന് പറയുകയാണ് ആന്റണി പെരുമ്പാവൂർ. കുടുംബത്തിലെ ഒരു മൂത്ത അംഗത്തെ പോലെയാണ് മമ്മൂക്കയെ ലാലേട്ടൻ കാണുന്നത്. പ്രയാസകരമായ എല്ലാ സമയങ്ങളിലും മമ്മൂക്ക കൂടെ നിന്ന് സപ്പോർട്ട് തന്നിട്ടുണ്ട്. അതുപോലെ ആരും ഞങ്ങളോടൊപ്പം നിന്നിട്ടില്ല, പിന്തുണച്ചിട്ടില്ല. മറുവശത്ത് മമ്മൂക്ക ഉണ്ടെന്നത് തന്നെ വല്ലാത്ത ശക്തിയും ധൈര്യവും തരുന്ന കാര്യമാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ആന്റണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ..

അപ്പുവിന്റെ (പ്രണവ് മോഹൻലാൽ) ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പ് അനുഗ്രഹം തേടാൻ നാം എല്ലാവരും മമ്മൂക്കയുടെ വീട്ടിൽ പോകണം എന്ന് ലാൽ സർ പറഞ്ഞു. പ്രയാസകരമായ എല്ലാ സമയങ്ങളിലും മമ്മൂക്ക കൂടെ നിന്ന് സപ്പോർട്ട് തന്നിട്ടുണ്ട്. അതുപോലെ ആരും ഞങ്ങളോടൊപ്പം നിന്നിട്ടില്ല, പിന്തുണച്ചിട്ടില്ല. മറുവശത്ത് മമ്മൂക്ക ഉണ്ടെന്നത് തന്നെ വല്ലാത്ത ശക്തിയും ധൈര്യവും തരുന്ന കാര്യമാണ്. ബിസിനസ്‌ കാര്യങ്ങളിലും വളരാൻ പോലും അദ്ദേഹം എന്നെ എത്രത്തോളം സത്യസന്ധമായി സഹായിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഓരോ കാര്യത്തിനും അദ്ദേഹം ശരിയായ ഉപദേശങ്ങൾ നൽകും. മമ്മൂക്ക നമ്മുടെ കുടുംബത്തിലെ മൂത്ത അംഗത്തെപ്പോലെയാണ്. ഒരിക്കൽ പോലും, ദേഷ്യത്തോടെ കൂടിയോ സുഖകരമല്ലാത്ത രീതിയിൽ അദ്ദേഹം ഞങ്ങളോട് പെരുമാറിയിട്ടില്ല. അദ്ദേഹത്തിന് തോന്നുന്ന ചില അഭിപ്രായവ്യത്യാസങ്ങൾ വളരെ സ്നേഹത്തോടെ മാത്രമേ അദ്ദേഹം പ്രകടിപ്പിക്കുകയൊള്ളു, ”ആന്റണി വിശദീകരിച്ചു.