സഹായം അഭ്യർത്ഥിച്ചുകൊണ്ട് അൻപോട് കൊച്ചിയും ഇന്ദ്രജിത്തും മറ്റ് താരങ്ങളും !! ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളുടെ കുറവ് !! രണ്ടരലക്ഷത്തോളം ആളുകൾ ക്യാബുകളിൽ.!!

കഴിഞ്ഞ പ്രണയകാലത്ത് ഒത്തിരിയേറെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഒരു സംഘമാണ് അൻപോഡ്  കൊച്ചി. കഴിഞ്ഞ തവണ സംഘടന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയുണ്ടായി. യുവാക്കുകളുടേയും സിനിമപ്രവർത്തകരുടെയും  നേതൃത്വത്തിലാണ് കഴിഞ്ഞവർഷം കൊച്ചി-കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സാധനങ്ങൾ സമാഹരിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് എത്തിച്ചത്. എന്നാൽ ഇത്തവണ അൻപോഡ് കൊച്ചി  കളക്ഷൻ സെൻററിൽ മറ്റ് കളക്ഷൻ സെൻസറുകളിലെതുപോലെതന്നെ ആവശ്യമായ സാധനങ്ങൾ എത്തുന്നില്ല എന്ന ഒരു പ്രശ്നം ഇവിടെ ഉണ്ട്.
എറണാകുളം ജില്ലയിൽ പ്രധാനമായും ജില്ലാ കളക്ടർ ജില്ലാ അധികൃതരുടെ നേതൃത്വത്തിൽ കളക്ടറുടെ ക്യാമ്പ്, കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ അൻപോട് കൊച്ചിയുടെ ഒരു ക്യാമ്പുണ്ട്, അധികൃതരുടെയും വിദ്യാർഥികളുടെ നേതൃത്വത്തിൽ ഹുസാറ്റിന്റെ ഒരു കളക്ഷൻ ക്യാമ്പുണ്ട്. കേരളത്തിലെ 1500ലധികം ക്യാമ്പുകളിൽ  രണ്ടരലക്ഷത്തോളം ആളുകളാണ് കഴിയുന്നത്. അവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ എല്ലാവരും തന്നെ എത്രയും വേഗം ക്യാമ്പുകളിലേക്ക് കളക്ഷൻ സെൻസറുകളിൽ ആവശ്യമായ സാധനങ്ങൾ എത്തിക്കണം എന്ന് തന്നെയാണ് ഇപ്പോൾ എല്ലാവരുടെയും ആവശ്യപ്പെടുന്നത്. അൻപോട് കൊച്ചിയുമായി ചേർന്ന് പ്രവർത്തിക്കുന്ന നടി സാരയുവും ആളുകളെ കൂട്ടായിമയെ സ്വാഗതം ചെയ്തു. എല്ലാവരും ഒരുമിച്ചു നിന്ന് അതിജീവിക്കണം എന്ന് താരം അഭിപ്രായപ്പെട്ടു.

നടൻ ഇന്ദ്രജിത്തിന്റെ വാക്കുകൾ ;

ഞങ്ങൾ ഇന്നലെയാണ് അൻപോട് കൊച്ചിയുടെ കളക്ഷൻ ഡ്രൈവ് തുടങ്ങിയത്  ഇൻകമിംഗ് മെറ്റിരിയൽസിന്റെ വരുന്ന ഒരു സ്പീഡ് വളരെ കുറവാണ് കാരണം കഴിഞ്ഞ പ്രാവിശ്യം ഒരുപാട് പേര് വരുകയും പെട്ടന്ന് കുറേ സാധനങ്ങള് കിട്ടുകയും അതു കയറ്റിയയക്കാനൊക്കെ സാധിച്ചിരുന്നു.
പക്ഷെ മൊത്തത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറച്ചു slow ആണ് incoming mettirials. ഏതായാലും വരുന്നുണ്ട് അതൊക്ക ഞങ്ങൾ കളക്റ്റ് ചെയ്യ്തു ഉച്ചക്ക് ശേഷം അല്ലെങ്കിൽ വൈകിട്ടു ആകുമ്പോഴേക്കും മലബാർ മേഖലയിലേക്ക് പല സ്ഥലങ്ങൾ ഉണ്ടല്ലോ വയനാട്, കണ്ണൂര് അങ്ങോട്ടൊക്കെ കയറ്റി അയക്കാനാണ് ഞങ്ങളുടെ plan.
തിങ്കളാഴ്ച വൈകിട്ടു വരെ ഞങ്ങൾ ഇവിടെയാണ് (കൊച്ചി -കടവന്ത്ര in door stadium ). അതല്ലാതെ ലുലു ഹൈപ്പർമാർക്കറ്റ് മുൻപിൽ ഒരു കളക്ഷൻ പോയിന്റ് തുടങ്ങുന്നുണ്ട്. ബിസ്മി സൂപ്പർ മാർക്കറ്റ് മുൻപിലും മറ്റൊരു കളക്ഷൻ പോയന്റുമുണ്ട്. ഈ മൂന്നു സ്ഥലങ്ങളിലാണ് ഞങ്ങൾ സാധനങ്ങൾ കളക്ട് ചെയ്യുന്നത്.