66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാള സിനിമയുടെ മാനം കാത്ത് എം.ജി. രാധാകൃഷ്ണനും, ജോജുവും, സാവിത്രിയും, പിന്നെ സുഡാനിയും !!

പ്രേക്ഷകർ ഏറെ കാത്തിരുന്ന 66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ജോസഫ്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജോജുവിന് ദേശീയ അവാർഡ് ജൂറി പ്രത്യേക പരാമർശം നൽകി. മലയാളിയായ നടി, കീര്‍ത്തി സുരേഷിന് ‘മഹാനടി’ എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നെെജീരിയ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയപ്പോൾ ഈ ചിത്രത്തിലെ പ്രകടനത്തിന് സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം ലഭിച്ചു. ഈയടുത്തകാലത്ത് കലാലോകത്ത് നിന്ന് വേർപിരിഞ്ഞുപോയ എം.ജി രാധാകൃഷ്ണന് ‘ഓള്’ എന്ന ചിത്രത്തിന് മികച്ച ഛായാഗ്രഹനുള്ള പുരസ്കാരം ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസെെനര്‍ക്കുള്ള പുരസ്കാരം രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘കമ്മാര സംഭവ’ത്തിനും മികച്ച സംഗീത സംവിധാനത്തിന് സഞ്ജയ് ലീല ബന്‍സാലിക്കും ലഭിച്ചപ്പോൾ അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും പോയ വർഷത്തെ രാജ്യത്തെ മികച്ച നടന്മാരായി ജൂറി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യഥര്‍ ആണ് മികച്ച സംവിധായകന്‍.

എന്നാൽ മലയാളി പ്രേക്ഷകർ ഏറെ ഉറ്റു നോക്കിയിരുന്നത്, പേരന്പ് എന്ന തമിഴ് സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു എന്ന വാർത്തയാണ്. ഈ ചോദ്യം ജൂറി ചെയർമാൻ ഓട് ചോദിച്ചപ്പോൾ ഒരു വ്യക്തതയില്ലാത്ത മറുപടിയാണ് അദ്ദേഹം നൽകിയത്. ഇതും സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. ‘പേരന്പ്’ എന്ന സിനിമയ്ക്ക് പോലും ദേശീയ പുരസ്കാരങ്ങൾ ഇല്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. ഈ ചിത്രത്തിൽ differently abled കഥാപാത്രം ആയി വിസ്മയിപ്പിച്ച മികച്ച പ്രകടനത്തിന് സാധന എന്ന പെൺകുട്ടിക്ക് പോലും അവാർഡ് നിഷേധിക്കപ്പെട്ടു. മലയാളി പ്രേക്ഷകർ അടക്കം ഏറെ നിരാശയോടെയാണ് ഇത്തവണത്തെ ദേശീയ അവാർഡിന് നോക്കികാണുന്നത്. അർഹത ഉണ്ടായിട്ടും മമ്മൂട്ടി എന്ന നടനെ വീണ്ടും തഴയുകയാണ് എന്നാണ് മലയാളീപക്ഷം.

മികച്ച മലയാള ചിത്രം- സുഡാനി ഫ്രെം നൈജീരിയ.

മികച്ച തെലുങ്ക് ചിത്രം- മഹാനടി.

മികച്ച ഹിന്ദി ചിത്രം- അന്ധാഥുന്‍

മികച്ച ആക്‌ഷന്‍, സ്പെഷല്‍ എഫക്‌ട്സ് ചിത്രത്തിനുള്ള പുരസ്കാരം -കെ.ജി.എഫ്

മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്).

മികച്ച പ്രൊഡക്‌ഷന്‍ ഡിസൈന്‍: കമ്മാരസംഭവം (വിനീഷ് ബംഗ്ലാന്‍).

മികച്ച ‍സഹനടി: സുരേഖ സിക്രി (ബദായ് ഹോ).

മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം: പാഡ്മാന്‍.

മികച്ച സൗണ്ട് മിക്സിംഗ്-രംഗസ്ഥലാം (തെലുങ്ക് ചിത്രം).

മികച്ച നവാഗത സംവിധായകന്‍: സുധാകര്‍ റെഡ്ഡി, നാല്‍, മറാത്തി

പ്രത്യേക ജൂറി അവാര്‍ഡ്‌- കേദാര (ബംഗാളി)

എല്ലാരു എന്ന ചിത്രത്തിലെ പതിമൂന്നു അഭിനേത്രികള്‍

മികച്ച ജനപ്രിയ ചിത്രം – ബാധായ് ഹോ

മികച്ച സഹനടന്‍- സ്വാനന്ദ് കിര്‍കിരെ, ച്ചുംബാക് (മറാത്തി)

മികച്ച സഹനടി – സുരേഖാ സിഖ്രി (ബാധായ് ഹോ)

മികച്ച ബാലതാരം-സമീര്‍ സിംഗ്, ഹരജീത ഹാമിദ് (ഹിന്ദി)ശ്രീനിവാസ് പോക്ടെ, നാള്‍ (മറാത്തി)