തോൽവിയെ കണ്ട് ചിരിച്ചിട്ടെയുള്ളൂ ഈ മനുഷ്യൻ !! ഇന്ന് അദ്ദേഹത്തിന്റെ ഒരു ചിരി പോലും നമ്മെ വിസ്മയിപ്പിക്കുന്നു !! പിറന്നാൾ മധുരത്തിൽ ഫഹദ് ഫാസിൽ. # Happybirthay_fahadhfaasil

മലയാളികളുടെ അഭിമാന നടൻ ഫഹദ് ഫാസിൽ ഇന്ന് ജന്മദിന ആഘോഷിക്കുകയാണ്. പ്രേക്ഷക ലക്ഷങ്ങളുടെ പിറന്നാളാശംകൾക്കു നടുവിലാണ് പ്രിയതാരം. സിനിമയിലെ സഹപ്രവർത്തകരും കൂട്ടുകാരനെ പിറന്നാളാശംകൾ കൊണ്ട് മൂടുകയാണ്. . സുഹൃത്തുക്കളും ആരാധകരുമൊക്കെ അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട പോസ്റ്റുകളെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ആഘോഷത്തെക്കുറിച്ചുള്ള ചോദ്യവുമായും ആരാധകരെത്തിയിരുന്നു. അതിന് പിന്നാലെയായാണ് നസ്രിയയുടെ ഫോട്ടോ എത്തിയത്. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നുള്ള ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്.
അന്‍വര്‍ റഷീദ്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരും ഫഹദിനും നസ്രിയയ്‌കൊപ്പമുണ്ട്. അതീവ സന്തോഷത്തോടെയാണ് ഫഹദ് കേക്ക് മുറിക്കുന്നത്. അരികില്‍ത്തന്നെയുണ്ട് നസ്രിയയും. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയായ ട്രാന്‍സിന്‍രെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. നേരത്തെ ചിത്രം ഓണത്തിന് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വൈകുമെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ക്രിസ്മസിനായിരിക്കും സിനിമ എത്തുന്നതെന്നാണ് ഒടുവില്‍ ലഭ്യമായ വിവരം.

ഇന്ന് ഏവരും വാനോളം പാടിപ്പുകഴ്ത്തുന്ന ഫഹദ് ഫാസിൽ എന്ന നടന് ഒരു കലാകാരന്റെ ജീവിതത്തിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും ഹാനികരമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ് ഫാസിൽ അച്ഛന്റെ സിനിമയിൽ കൂടി തന്നെയാണ് അരങ്ങേറ്റം കുറിച്ചത്. 2002ൽ പുറത്തിറങ്ങിയ കൈയെത്തും ദൂരത്ത് എന്ന ആ ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല എന്ന് മാത്രമല്ല ഫഹദ് ഫാസിൽ എന്ന നടൻ ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. പിന്നീട് സിനിമകളിലൊന്ന് അഭിനയിക്കാതെ പഠനം പൂർത്തിയാക്കിയ അദ്ദേഹം. ഏഴു വർഷത്തിനു ശേഷം കേരള കഫേ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു. തിരിച്ചുവരവിൽ ഫഹദ് ഫാസിലിന് ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അയാൾ നേരിട്ട വിമർശനങ്ങൾക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. പിന്നീട് ഏതാനും ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹത്തിന് 2011ൽ പുറത്തിറങ്ങിയ” ചാപ്പാ കുരിശ്” എന്ന ചിത്രം അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവായി. നാളിതുവരെ വിമർശിച്ചവർ പോലും ഫഹദ് ഫാസിലിന്റെ അഭിനയ ജ്ഞാനത്തെ വാനോളം പുകഴ്ത്താൻ തുടക്കം കുറിച്ച സിനിമയായിരുന്നു അത്.

ഡയമണ്ട് നെക്ലേസ്, 22 ഫീമെയിൽ കോട്ടയം, അന്നയും റസൂലും, ആമേൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ഫഹദ് ഫാസിൽ എന്ന നടന്റെ
അഭിനയമികവ് കണ്ട് പ്രേക്ഷക ലക്ഷങ്ങൾ അമ്പരന്നു. അതിശയകരമാംവിധമായിരുന്നു ഓരോ കഥാപാത്രങ്ങളിലേക്ക് ഉള്ള ഫഹദിന്റെ രൂപമാറ്റം.2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം എന്നിവ നേടുമ്പോൾ വിമർശനങ്ങൾ ഏതുമില്ലാതെ ഇന്ന് മലയാളസിനിമയിൽ യുവതാരനിരയിൽ ഒരു യൂത്ത് സൂപ്പർസ്റ്റാറായി തിളങ്ങിനിൽക്കുന്നു ഫഹദ് ഫാസിൽ. വരത്തൻ, മഹേഷിന്റെ പ്രതികാരം, ഇയോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പൗരത്വത്തിന്റെ വേറിട്ട പ്രതീകം കൂടിയായി മാറിക്കഴിഞ്ഞിരിക്കുന്നു ഫഹദ് ഫാസിൽ.

ഫഹദ് ഫാസിലിന്റെ ജീവിതം യുവാക്കളുടെ ഇടയിൽ വലിയ ഹരമാണ്. തോറ്റുപോയവർക്കായി വിജയത്തിലേക്ക് പ്രേരിപ്പിക്കാൻ ഇതിലും വലിയ ഉദാഹരണം ഇല്ല എന്നാണ് ഫഹദ് ഫാസിലിന് അവർ കൊടുക്കുന്ന നിർവചനം. ജീവിതസാഹചര്യങ്ങൾ എത്ര അനുകൂലമാണെങ്കിലും സ്വന്തം കഴിവിലൂടെ മാത്രമേ വിജയം വരിക്കാൻ കഴിയൂ എന്നതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ വായിച്ചെടുക്കാൻ സാധിക്കുക. ഇവന് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് വിമർശിച്ചവരുടെ വായടപ്പിക്കാൻ വിധം ഇയോബിന്റെ പുസ്തകത്തിലെ അലോഷിയായും മഹേഷിന്റെ പ്രതികാരത്തിൽ നിഷ്കങ്കനായ ഫോട്ടോഗ്രാഫറായും തൊണ്ടിമുതലിലെ സൂത്രശാലിയായ കള്ളനായും കുമ്പളങ്ങി നൈറ്റ്സിലെ സൈക്കോ ഭർത്താവായും ഫഹദ് ഫാസിൽ മലയാള സിനിമയിൽ നിറഞ്ഞാടി.