2018 ലെ ചിത്രങ്ങൾക്കുള്ള അവാർഡുകൾ 2019ൽ റിലീസായ ചിത്രത്തിന് എങ്ങനെ ലഭിച്ചു ??. 66മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം വിവാദങ്ങളിൽ നിന്നും വിട്ടുമാറാതെ…

2019ൽ റിലീസ് ചെയ്ത “ഉറി”എന്ന ചിത്രത്തിന് 2018 ലെ അവാർഡുകൾ എങ്ങനെ ലഭിച്ചു?.
ദേശീയ ചലച്ചിത്ര പുരസ്കാരം സമിതിയുടെ അവാർഡ് പ്രഖ്യാപനത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടെയിൽ ഉണ്ടായിരിക്കുന്ന ഒരു സംശയമാണിത്. കഴിഞ്ഞ ദിവസമാണ് 66മത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ആ നിമിഷം മുതൽ വൻ പ്രതിഷേധങ്ങൾക്കാണ് പിന്നീട് അവാർഡ് സമിതി സാക്ഷ്യം വഹിച്ചത്. അർഹത ഉള്ളവർക്ക് അവാർഡ് നൽകാതെ രാഷ്ട്രീയ മനോഭാവം വച്ചു അവാർഡ് തീരുമാനിച്ചു എന്ന ആരോപണമാണ് ജൂറി അംഗങ്ങൾ നേരിടുന്നത്. അവാർഡ് ലഭിച്ചവരിൽ ഒട്ടുമിക്കവരും ബിജെപി അനുഭാവികളാണ് എന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് 2019 തീയറ്ററുകളിൽ എത്തിയ “ഉറി” എന്ന ചിത്രത്തിന് എങ്ങനെ 2018ലെ അവാർഡുകൾ നൽകാൻ കഴിയും? എന്ന സംശയം ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്നത്ത്. എന്നാല്‍ റിലീസ് തിയതി വെച്ചല്ല ചിത്രം അവാര്‍ഡിന് പരിഗണിക്കുക. മറിച്ച്‌ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റി തിയതിയാണ് ദേശീയ അവാര്‍ഡിന് പരിഗണിക്കുക.അതിനാലാണ് 2018 ഡിസംബര്‍ 31ന് സെന്‍സര്‍ കഴിഞ്ഞ ചിത്രം ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. തൊട്ടടുത്ത മാസം തന്നെ റിലീസ് ചെയ്‍ത ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയവും നേടി

അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്കും ഒപ്പമാണ് ഉറിയിലെ പ്രകടനത്തിന് വിക്കി കൗശൽ മികച്ച നടനുള്ള പുരസ്കാരം നേടിയത്.ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് റിലീസ് ചെയ്‍തത് 2019ലായിരുന്നു. ജനുവരി 11ന് റിലീസ് ചെയ്‍ത ചിത്രം 2018ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടി. മികച്ച സംവിധായകനമടക്കുള്ള അവാര്‍ഡുകള്‍ നേടി. മികച്ച നടനായി ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൌശല്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.