10 ലക്ഷം കാഴ്ച്ചക്കാരുമായി യൂട്യൂബിൽ തരംഗം സൃഷ്ടിച്ച്‌ ‘പൊറിഞ്ചു മറിയം ജോസ്’. ട്രെൻഡിങ് ലിസ്റ്റിലും ഒന്നാമതായി തുടരുന്നു ചിത്രത്തിന്റെ ട്രെയിലർ…

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയുടെ സംവിധാനത്തിൽ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം മാസ് എന്റര്‍ടെയ്‌നറാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.കാട്ടാളന്‍ പൊറിഞ്ചുവായി ജോജു എത്തുന്ന ചിത്രത്തില്‍ ആലപ്പാട്ട് മറിയമായി നൈല ഉഷയും പുത്തന്‍പളളി ജോസായി ചെമ്പന്‍ വിനോദും എത്തുന്നു.ആഗസ്റ്റ് 15നാണ് പൊറിഞ്ചു മറിയം ജോസ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.റിലീസിങ്ങിന് ഒരുങ്ങുന്ന ഈ ചിത്രത്തെ വലിയൊരു പ്രേക്ഷക സമൂഹം കാത്തിരിക്കുന്നു എന്നതിനുള്ള തെളിവാണ് യൂറ്റൂബിൽ ചിത്രത്തിന് ലാഭിച്ച വമ്പൻ സ്വീകാര്യത.പത്തുലക്ഷം ആളുകളാണ് ഒരു ദിവസം കൊണ്ട് ചിത്രത്തിന്റെ ട്രെയ്ലർ കണ്ടത്. പ്രതീക്ഷിക്കും അപ്പുറത്തായിരുന്നു ട്രെയ്‌ലർ. വളരെ മികച്ച ഒരു നിലവാരം പുലർത്തിയ ത്രില്ലെർ സ്വഭാവമുള്ള ട്രെയ്ലർ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ്.മഹാനടൻ മോഹൻലാലാണ് ട്രെയ്ലർ പ്രകാശനം ചെയ്യ്തത്.

മമ്മൂട്ടി, ഫഹദ് ഫാസില്‍, ജയറാം, വിനായകന്‍, മുരളി ഗോപി, സുരാജ് വെഞ്ഞാറമൂട്, ഷെയ്ന്‍ നിഗം, ആസിഫ് അലി, കാളിദാസ് ജയറാം, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ഐശ്വര്യ ലക്ഷ്മി, മിയ, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ്, ഹണി റോസ്, അപര്‍ണ്ണ ബാലമുരളി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും ഒരേ സമയം ട്രെയിലർ പുറത്ത് വന്നിരുന്നു.