“അഭിനയിക്കാൻ സംയുക്തക്ക് താല്പര്യമില്ല” ; ഞങ്ങൾക്ക് ഒരു മോനുണ്ട്. അവന്റെ കാര്യങ്ങൾ നോക്കുന്നതിനാണ് മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട് :- ബിജു മേനോൻ ! #വീഡിയോ

മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചനുഗ്രഹിച്ച താര പ്രണയ ജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. മേഘംമൽഹാറിൽ പൂവിട്ട പ്രണയം ജീവിതത്തിലേക്ക് എത്തിയപ്പോൾ കൂടുതൽ മനോഹരം ആവുകയായിരുന്നു. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമ അഭിനയം നിർത്തിയ സംയുക്ത വർമ്മ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. ബിജു മേനോൻ ഒരു മികച്ച നടനും താരവുമായി ഇന്ന് സിനിമയിലെ സജീവ സാന്നിധ്യമാവുകയാണ്. “സത്യം പറഞ്ഞാ വിശ്വസിക്കുവോ?” എന്ന ചിത്രമാണ് ബിജു മേനോൻ അഭിനയിച്ചു പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. അതുമായി ബന്ധപ്പെട്ട് ബിജു മേനോൻ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയുകയുണ്ടായി.ബിജു മേനോൻ പറയുന്നു..

‘സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അതിനെനിക്ക് വ്യക്തമായ ഉത്തരവും ഉണ്ട്. സിനിമയിലഭിനയിക്കണോ എന്ന കാര്യത്തിൽ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം സംയുക്തക്കുണ്ട്. ഞാനൊരിക്കലും നിർബന്ധിക്കാറില്ല. എന്നാല്‍ ഇപ്പോൾ അഭിനയിക്കാൻ അവൾക്ക് താത്പര്യമില്ല. ഞങ്ങൾക്ക് ഒരു മോനുണ്ട്. അവന്റെ കാര്യങ്ങൾ നോക്കുന്നതിനാണ് മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്’- ബിജു മേനോൻ വ്യക്തമാക്കി.എൻഡിഎ സ്ഥാനാര്‍ഥിയായി ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച സുരേഷ് ഗോപിക്കു വേണ്ടി വോട്ട് ബിജു മേനോൻ ചോദിക്കാനെത്തിയതിന്റെ വിവാദങ്ങളിലും ഒട്ടും നിരാശ തോന്നിയിട്ടില്ല എന്നും നടൻ പ്രതികരിച്ചു.

” ആ സംഭവത്തിൽ തനിക്ക് ഒട്ടും നിരാശ തോന്നിയിട്ടില്ല. ചേട്ടന്റെ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണ്. ആ വിശ്വാസത്തിലാണ് പ്രചാരണത്തിന് പോയത്. ചില കമന്റുകൾ വിഷമിപ്പിച്ചിരുന്നു. അത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല : ബിജു മേനോന്‍ പറഞ്ഞു.