ടെവീനോ ഇടിക്കട്ട മാസ്സിൽ കൽക്കിയുടെ ഇടിവെട്ട് ട്രെയ്‌ലര്‍ കാണാം..

ടൊവീനോയുടെ കരിയറിലെ ഏറ്റവും മികച്ച മാസ് എന്റര്‍ടെയ്‌നറാകുമെന്ന ഉറപ്പാണ് കല്‍ക്കിയുടെ ആദ്യ ടീസര്‍ കണ്ട പ്രേക്ഷക പ്രതികരണത്തില്‍ നിന്നും മനസിലാകുന്നത്. ഈ ഉറപ്പിന് ഗ്യാരണ്ടി നല്‍കുന്ന ചിത്രത്തിന്റെ ഇടിവെട്ട് ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നു. ലുലു മാളില്‍ വെച്ചു നടന്ന കല്‍ക്കി ട്രെയ്‌ലര്‍ ലോഞ്ചിലാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. കലിപ്പന്‍ പോലീസ് ഉദ്യോഗസ്ഥനായ ടൊവീനോയെ ഇടിക്കട്ട മാസ് അവതാറിലാണ് ട്രെയ്‌ലറില്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്രയില്‍ ഒരു പോലീസ് റോള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു മുഴുനീള പോലീസ് കഥാപാത്രം താരത്തിന്റെ കരിയറില്‍ ആദ്യമാണ്. അതിനാല്‍ ടോവിയുടെ കരിയറില്‍ ഒരു മികച്ച ബ്രേക്ക് ആവാനുള്ള സാധ്യതയും കല്‍ക്കി തുറന്നുവെക്കുന്നുണ്ട്. ടൊവീനോ ഇന്‍സ്ടാഗ്രാമില്‍ പോസ്റ്റ് ചെയ്ത കല്‍ക്കിയുടെ വീഡിയോയും, പോസ്റ്ററുകളും ആരാധകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സംയുക്തയാണ് ചിത്രത്തിലെ നായിക.പ്രവീണ്‍ പ്രഭാകറാണ് സിനിമയുടെ സംവിധാനം.

സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ലിറ്റില്‍ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം ശങ്കറാണ് ഛായഗ്രഹണം. സംഗീതം ജെയ്കസ് ബിജോയ്.