” ഈ ആപ്പ് ഉപയോഗിക്കല്ലേ മക്കളേ.. പണി പാളും ” ; ഫെയിസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഭാവിയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സന്തോഷ്‌ പണ്ഡിറ്റ് !

സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടുകയാണ് ഫെയിസ് ആപ്പ്. ഇതൊരു വിനോദമായി ഇപ്പോൾ മാറിയിരിക്കുന്നു. ഫേസ് ആപ്പ് വഴി നമ്മുടെ ചിത്രങ്ങൾ വയസ്സാൻ കാലത്ത് എങ്ങനെയിരിക്കുമെന്ന് കണ്ടുപിടിക്കുന്ന സംഗതി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഫെയ്സ് ആപ്പ് എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനിൽ ആണ് ഈ കൗതുകമുണർത്തുന്ന ഫെസിലിറ്റി ലഭ്യമാക്കിയിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ സാധാരണക്കാരനെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഉപയോഗിച്ച് രസകരമായ തങ്ങളുടെ വാർദ്ധക്യകാല ചിത്രങ്ങളും മറ്റും പങ്കുവെക്കുകയാണ്. എന്നാൽ ഈ ആപ്പ് ഉപയോഗിക്കുന്നവര് ശ്രദ്ധിക്കുക. ഭാവിയില് പാരയാകാതെ നോക്കുക എന്ന ഉപദേശവുമായി സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ് സന്തോഷ്‌ പണ്ഡിറ്റ്. അദ്ദേഹം കാരണങ്ങൾ സഹിതം ഇതിന്റെ ദൂഷ്യവശങ്ങൾ ചൂണ്ടി കാണിക്കുന്നു.

സന്തോഷ്‌ പണ്ഡിറ്റ് പങ്കുവച്ച ഫേസ്ബുക് പോസ്റ്റ്‌ പൂർണ്ണ രൂപം :

മക്കളേ…

ഈയ്യിടെയായ് ഒരു “face app” എന്ന പേരില് ഒരു ആപ്പ് വരികയും അതിലൂടെ തങ്ങളുടെ വാ൪ദ്ധക്യത്തിന്ടെ ഫോട്ടോ നിമിഷ നേരം കൊണ്ട് ഉണ്ടാക്കിയെടുത്ത് facebook പോസ്റ്റുന്നത് ഒരു trend ആയിരിക്കുകയാണല്ലോ.
ഈ ആപ്പ് ഉപയോഗിക്കുന്നവര് ശ്രദ്ധിക്കുക. ഭാവിയില് പാരയാകാതെ നോക്കുക.

1) ഈ ആപ്പ് install   ചെയ്യുമ്പോള് കുറേ നിബന്ധനകള് ഉണ്ട്. അതിനുള്ള permission   നല്കിയാല് ചിലപ്പോള് ഭാവിയില് പ്രശ്നം വരാം. (പിന്നെ കരഞ്ഞിട്ട് കാര്യമില്ല)

2) നിങ്ങള് നല്കുന്ന  ഫോട്ടോകള് ഭാവിയില്  ഈ ആപ്പ് uninstall   ചെയ്താലും അവരുടെ കൈവശം ഉണ്ടാകും.

3) അവര് മാറ്റി തരുന്ന നിങ്ങളുടെ “വയസ്സ൯” പടത്തിന്ടെ royalty  അവ൪ക്കാണ്. അതൊക്കെ എവിടേയും, എങ്ങനേയും ഉപയോഗിക്കാം. (സമീപ ഭാവിയില് വീഡിയോ പോലെ ഫോട്ടോക്കും royalty  തുക നല്കി മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം വരാം)

4) Name,  User name  അടക്കം നിങ്ങളുടെ പല സ്വകാര്യ വിവരങ്ങളും ഇതു പോലുള്ള ആപ്പുകള്ക്ക് പക൪ത്താം. അതു വെച്ച് ഭാവിയില് നിങ്ങളുടെ പണി പാളാം.

5) പല നിരീക്ഷകരും ഇപ്പോളെ ടിക് ടോക്ക്, face app   നെതിരെ ജാഗ്രതാ നി൪ദ്ദേശവും red alert  ഉം തരുന്നുണ്ട്.

6) നിങ്ങള് ഒരിക്കല് upload ചെയ്ത  photos,  videos ഒന്നും പിന്നെ ഒരിക്കലും delete.  ചെയ്യുവാ൯ പറ്റില്ല. (ചിലപ്പോള് അബദ്ധത്തില് പോലും പല ഫോട്ടോസും upload ചെയ്യപ്പെടാം.)

7) ഇനി നാട്ടിലെ എല്ലാ ആപ്പുകളും download  ചെയ്യണമെന്ന വാശി ഉള്ളവ൪ നെറ്റില് ആ ആപ്പിന്ടെ terms and conditions , privacy policy  etc  ശരിക്കും വായിച്ചു പഠിക്കുക. അവ൪ക്ക് നമ്മള് തന്നെ എവിടേയും ഉപയോഗിക്കുവാ൯ indirectly agree  ചെയ്യുകയാണ്.

8) നിങ്ങളുടെ Bank details,  ATM etc pass word,  Adhar copy,  PAN etc details   എല്ലാം ഫോണില് ഉണ്ടെന്കില് ശ്രദ്ധിച്ചോളൂ. ആപ്പിന്ടെ മറവില് തട്ടിപ്പ്കാരുണ്ടെന്കില് പണി നമ്മുക്ക് പാലും വെള്ളത്തില് കിട്ടും.

ഉണരൂ കൂട്ടുകാരേ..ഉണരൂ..
നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ആരേയും ഉപയോഗിക്കുവാ൯ സമ്മതിക്കരുത്.

(വാല് കഷ്ണം..” മനുഷ്രന്
അറിവ് എവിടെ, എപ്പോൾ, എങ്ങിനെ ഉപയോഗിക്കണം എന്ന അറിവാണ് യഥാർത്ഥ അറിവ്.”)

Pl comment by Santhosh Pandit (പണ്ഡിറ്റീല് വിശ്വസിക്കൂ..ചിലപ്പോള് നീങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും. പണ്ഡിറ്റ് വരും. എല്ലാം ശരിയാക്കും..)