“മോഹൻലാലിന് ശത്രുക്കളില്ല. അഹങ്കാരി എന്ന പേരുമില്ല.” !! ഒരു തരത്തിലുള്ള വിവാദങ്ങളിലും അദ്ദേഹം ചെന്ന് പെട്ട് വഷളായതുമില്ല എന്നും സംവിധായകൻ രഞ്ജിത്ത് പറയുന്നു !

ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, സ്പിരിറ്റ്‌ പോലുള്ള മികച്ച സിനിമകളിലൂടെ മലയാളി മനസ്സിൽ സ്ഥാനം നേടിയ കൂട്ടുകെട്ടാണ് രഞ്ജിത്ത് – മോഹൻലാൽ കൂട്ടുകെട്ട്. ഇവർ ഒന്നിക്കുന്ന സിനിമകൾ മലയാളികൾക്ക് എന്നും ആവേശമായിരുന്നു. തമ്പുരാൻ കഥാപാത്രങ്ങളിലേക്ക് മോഹൻലാൽ എന്ന നടനെ പ്രതിഷ്ഠിക്കുന്നതിൽ രഞ്ജിത്ത് എഴുതിയ കഥാപാത്രങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. മോഹൻലാൽ അദ്ദേഹത്തിന്റെ രചനയിലും ഒരു പുസ്തകം പ്രകാശനം ചെയ്തപ്പോൾ വളരെ ചുരുക്കം സുഹൃത്തുക്കളെ ക്ഷണിച്ചതിൽ ഒരാൾ രഞ്ജിത്ത് ആയിരുന്നു. അന്ന് രഞ്ജിത്ത് മോഹൻലാലിനെപ്പറ്റി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. എല്ലാവരെയും ഒരുപോലെ നിലനിർത്തി കൊണ്ടുപോകാൻ തക്ക നയതന്ത്രജ്ഞത മോഹൻലാലിനുണ്ട് എന്ന് രഞ്ജിത്ത് മനസ്സിൽ ആകിയതായി അദ്ദേഹം പറയുന്നു.

രഞ്ജിത്തിന്റെ വാക്കുകൾ-

‘ശ്രീ മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ നമ്പൂതിരിയെയാണ് ഓർമ്മ വരുന്നത്. ആർട്ടിസ്‌റ്റ് നമ്പൂതിരിയല്ല,​ അതിനു മുമ്പ് ജീവിച്ച ബുദ്ധിമാനായ മറ്റൊരു നമ്പൂതിരി. നമ്പൂതിരിയോട് ആരോ ചോദിച്ചു,​ ആറും നാലും പതിനൊന്നല്ലേ എന്ന്. ഉവ്വോ?​ അങ്ങനെയാവാം. അതേന്നും കേട്ടിട്ടുണ്ട്. നിശ്‌ചയില്ല്യ. ആ നയതന്ത്രജ്ഞതയാണ് കഴിഞ്ഞ പത്ത് മുപ്പത് വർഷമായിട്ട് മോഹൻലാൽ തന്റെ വർക്കിംഗ് സ്പെയിസിൽ തുടർന്നു കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ മോഹൻലാലിന് ശത്രുക്കളില്ല. അഹങ്കാരി എന്ന പേരുമില്ല. ഒരു തരത്തിലുള്ള വിവാദങ്ങളിലും അദ്ദേഹം ചെന്ന് പെട്ട് വഷളായതുമില്ല. ആ നയതന്ത്രത മോഹൻലാലിൽ നിന്ന് അനുകരിച്ച് പലരും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ ഈ നയതന്ത്രജ്ഞത വെടിയുകയും തന്റെ ജീവിത പരിസരങ്ങളോട്,​ സമൂഹത്തിൽ നടക്കുന്നവയെ അറിയാനും പ്രതികരിക്കാനും ലാലിലെ മനുഷ്യ സ്നേഹി തയ്യാറാവുകയും ചെയ്യുന്നുണ്ട്’.