മോഹൻലാലിന്റെ “BIG B” ആരംഭിക്കുന്നു !! സംവിധായകൻ സിദ്ദിഖ് ഒരുക്കുന്ന ഈ ആക്ഷൻ – ഫാമിലി ചിത്രം ഒരുങ്ങുന്നത് വമ്പൻ ക്യാൻവാസിൽ !! #2019Release

സൂപ്പർസ്റ്റാർ മോഹൻലാൽ – സംവിധായകൻ സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പക്കാ ഫാമിലി കൊമേർഷ്യൽ എന്റർടൈനർ മൂവി ആണ് ബിഗ് ബ്രദർ (BigB). നിർമ്മാണം നിർവഹിക്കുന്നത് സിദ്ദിഖ് തന്നെയാണ് ( S ടാക്കീസ് റിലീസ് ). ഈ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി തെന്നിന്ത്യൻ താരം റെജീന കാസെൻഡ്ര, വില്ലൻ വേഷത്തിൽ സൽമാൻ ഖാന്റെ സഹോദരൻ അര്ബാസ് ഖാൻ എന്നിവരും എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് വർക്കുകൾ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രം കഴിഞ്ഞ് ആരംഭിക്കും.26വർഷം മുൻപ് സിദ്ദിഖ് ലാൽ ഒരുക്കിയ മോഹൻലാൽ ചിത്രമായ വിയറ്റ്നാം കോളനി ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു. എന്നാൽ അതിനു ശേഷം ഈ കൂട്ടുകെട്ട് ഒന്നിച്ചത് സംവിധായകൻ ആയ ലാൽ ഇല്ലാതെ സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ‘ലേഡീസ് ആൻഡ് ജന്റിൽമാനി’ലാണ്.ആരാധകരുടെ പ്രതീക്ഷകൾക്ക് നിരാശ നൽകിയ ഈ ചിത്രത്തിന്റെ ക്ഷീണം മാറ്റാനാണ് അതേ കൂട്ടുകെട്ടിന്റെ പുതിയ ഒന്നിക്കൽ എന്ന് ഊഹിക്കാം.

മോഹൻലാൽ – സിദ്ദിഖ് കൂട്ടുകെട്ടിന്റെ അതിശക്തമായ തിരിച്ചുവരവായിരിക്കും ബിഗ് ബ്രദർ എന്നാണ് പ്രതീക്ഷകൾ. 2019ൽ തന്നെ ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.