മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മില്‍ വാക് പോര്; ഔദ്യോഗിക സംഘടനായ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തങ്ങളെ അപമാനിക്കുന്നുവെന്ന് പിളര്‍ന്ന സംഘടനയായ യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍; രോഷകുറിപ്പ്‌

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മില്‍ വാക്‌പോര് രൂക്ഷം. മോഹന്‍ലാലിന്റേ അനുവാദത്തോടെ ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്ന ഓള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫയര്‍ അസോസിയേഷനും യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ തമ്മിലാണ് വാക്‌വാദമാണ് പൊട്ടിത്തെറിയിലെത്തിയത്. തങ്ങളുടെ സംഘടനയെ എകെഎംഎഫ്‌സിഡബ്ലിയുഎ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും, അധിക്ഷേപിക്കുകയും ചെയ്തുവെന്നുമാണ് മറ്റ് സംഘടന കുറ്റപ്പെടുത്തുന്നത്.
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറിനെ അഭിസംബോധന ചെയ്തും മുന്നറിയിപ്പും നല്‍കിയും യുആര്‍എംഎഫ്ഡബ്ലിയുഒ രംഗത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തങ്ങളുടെ പ്രതിഷേധം യുആര്‍എംഎഫ് രേഖപ്പെടുത്തിയത്.

AKMFCWA ജനറൽ സെക്രട്ടറി വിമലേട്ടൻ അറിയാൻ
ഞങ്ങൾ എല്ലാ മര്യാദയും പാലിച്ചു ഞങ്ങളുടെ സംഘടന URMFWO വെൽഫയർ പ്രോഗ്രാം ആയി മുന്നോട്ടു പോകുകയാണ്… ചേട്ടന്റെ കൂടെയുള്ളവരുടെ ഉടായിപ്പ് കണ്ടു മടുത്തു പോയതിനാൽ ആണ് AKMFCWA എന്ന സംഘടനയിൽ നിന്നും ഞങ്ങൾ കുറച്ചു പേർ പുറത്തു പോയതും പുതിയ സംഘടന രൂപികരിച്ചു ലാലേട്ടന്റെ പേരിൽ ചാരിറ്റി ചെയ്തു മാന്യമായി പോകുന്നതും… ചേട്ടാ കഴിഞ്ഞ 2ദിവസമായി AKMFCWA കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ സനോഫർ URMFWO എന്ന സംഘടനയെ അധിക്ഷേപിച്ചും അപമാനിച്ചും പോസ്റ്റ്‌ ഇട്ടു… അതിന്റെ കമന്റ്സ് എല്ലാം സംഘടന വിരുദ്ധ പ്രവർത്തനവും അതിലുപരി ലാലേട്ടൻ എന്ന മഹാനടനെ അധിക്ഷേപിക്കുന്നതും ആണ്.

AKMFCWA എന്ന സംഘടനെയെ വീണ്ടും തകർക്കാൻ നിങ്ങളുടെ ഇടയിൽ ഉള്ള ആളുകൾ തന്നെ ധാരാളം ഉണ്ട്… ചേട്ടനോടുള്ള എല്ലാ ബഹുമാനത്തിന്റെ പുറത്തു പറയുന്നു ദയവായി AKMFCWA കൊല്ലം ജില്ലാ കമ്മിറ്റിയെയും അവർക്കു Script തയ്യാറാക്കി ഒന്നും അറിയാത്തവരെ പോലെ നിൽക്കുന്നവരെയും കണ്ടെത്തി നിലയ്ക്ക് നിർത്തുക…
ഞങ്ങൾ Akmfcwa എന്ന സങ്കടനക്കു എതിരല്ല .
നമ്മുടെ സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും നിങ്ങടെ സങ്കടനയുടെ ലക്ഷ്യങ്ങളും ആയി ഒത്തു പോകുന്നതല്ല .
അതുകൊണ്ട് URMFWO എന്ന സങ്കടനക്ക് തടസമായി വരരുത് .വന്നാൽ ഞങ്ങളും പ്രതികരിക്കും .ഞങ്ങൾക്ക് ഞങ്ങളുടെ വഴി നിങ്ങള്ക്ക് നിങ്ങളുടേതും .
ലക്ഷ്യങ്ങളും മാര്ഗങ്ങളും സ്വപ്നങ്ങളും മറ്റൊന്ന് ആണെങ്കിലും ഞങ്ങളും സ്നേഹിക്കുന്നത് ലാലേട്ടനെ ആണെന്ന് വിമലേട്ടൻ നിങ്ങളുടെ സങ്കടനക്കു മനസിലാക്കി കൊടുക്കണം…