2019 സെപ്റ്റംബർ 7 മമ്മൂക്കയുടെ ജന്മദിനത്തിൽ ജനങ്ങൾക്ക് ഉതകുന്ന വലിയ പ്രഖ്യാപനവുമായി ഗുഡ് വിൽ എന്റർടൈൻമെന്റ്സ് !! “വർക്ക്‌ ഔട്ടായാൽ അത് One of the best idea to serve the public” : എന്ന് ജോബി ജോർജ്ജ് ! #Exclusive

ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് എന്ന മലയാള സിനിമയിലെ വിജയകരമായ ഒരു പ്രൊഡക്ഷൻ ഹൗസിന്റെ അമരക്കാരൻ പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ജോബി ജോർജ്, തന്റെ ഏറ്റവും പുതിയ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും മോളിവുഡ് വ്യവസായത്തിൽ ഇതുവരെ ചെയ്ത കാര്യങ്ങളെക്കുറിച്ചും ഓൺലൈൻ പീപ്സുമായുള്ള പ്രേത്യേക അഭിമുഖത്തിൽ സംസാരിക്കുന്നു. ഇതിനെല്ലാം ഒപ്പം ഇതുവരെ വെളിപ്പെടുത്താത്ത ഒരു സർപ്രൈസ് കൂടി അദ്ദേഹം ഈ അഭിമുഖത്തിൽ പറയുകയുണ്ടായി. ജോബി ജോർജിനെയും മമ്മൂക്കയുടെയും ജന്മദിനം സെപ്റ്റംബർ 7 ഒരേ നാളിൽ ആണെന്നും 2019ൽ വരാൻ പോകുന്ന ഈ ദിവസം ഏവർക്കും മുന്നിലേക്ക് ഒരു പ്രഖ്യാപനവുമായി ഇരുവരും എത്തുകയാണ് എന്ന വാർത്ത ജോബ് ജോർജ്ജ് തന്നെ വെളിപ്പെടുത്തുന്നു. “ഗുഡ്വിൽ എൻ ടൈംസ് ഒരു വലിയ കാൽവെയ്പ്പുമായി വരാൻ പോവുകയാണ്. ദൈവഹിതത്തിൽ എന്റെയും മമ്മൂക്കയുടെയും ജന്മദിനം ഒരു ദിവസമാണ്. സെപ്റ്റംബർ 7. അന്നേദിവസം goodwill കമ്പനി ഒരു അനൗൺസ്മെന്റ് നടത്തുന്നുണ്ട്. അത് ജനങ്ങൾക്ക് ഉതകുന്ന കാര്യമാണ്. അത് വർക്ക് ഔട്ടാവാൻ പ്രാർത്ഥിക്കുന്നു. വർക്ക് ഔട്ട് ആയാൽ അത് “വൺ ഓഫ് ദി ബെസ്റ്റ് ഐഡിയ ടു സെർവ് ദി പബ്ലിക്” : ജോബി ജോർജ്ജ് പറയുന്നു. മമ്മൂട്ടിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ‘ഒരുപാട് നന്മകളുടെ ഉറവിടമാണ് മമ്മൂക്ക’ എന്നാണ്. അത്ഭുതത്തോടെ മാത്രമേ അദ്ദേഹത്തെ നോക്കിക്കാണാൻ കഴിയൂ എന്നും ജോബി ജോർജ് പറയുന്നു.

ഓൺലൈൻ പീപ്സിന് ജോബി ജോർജ് നൽകിയ വിശധമായ അഭിമുഖം ഇതാ..

മമ്മൂക്കയുമായി മൂന്ന് സിനിമകൾ ചെയ്യുന്നുണ്ടെന്നും, മോഹൻലാലുമായി ഒരു സിനിമ ഉടൻ ഉണ്ടാവുമെന്നും അതിന്റെ ചർച്ചകൾ നടക്കുകയാണെന്നും ജോബി ജോർജ് കൂട്ടിച്ചേർത്തു പറയുന്നു. അതൊരു വലിയ മാസ് പടം ആയിരിക്കുമെന്നും, ഒരു മോഹൻലാൽ സിനിമ goodwill entertainments ചെയ്യുന്നു എന്നത് ഈ നിർമ്മാണ കമ്പനിക്ക് ഒരു അസെറ്റ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാലേട്ടനും ഞാനും സുഹൃത്തുക്കളാണെന്നും ജോബി ജോർജ്ജ് ആവേശത്തോടെ പറയുന്നു. 

അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ തുടർച്ചയായ മൂന്നാമത്തെ മമ്മൂട്ടി ചിത്രം ഷൈലോക്കിനെ കുറിച്ച് അദ്ദേഹം ഈ അഭിമുഖത്തിൽ വിശദമായി സംസാരിക്കുന്നുണ്ട്. ഷൈലോക്ക് ഗുഡ് വിൽ എന്റർടൈൻമെന്റ് നിർമ്മിച്ച ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് എന്നാണ് ജോബി ജോർജ്ജ് പറയുന്നത്. മാസ്സിനും അത്പോലെ ഇമോഷൻസിനും പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മമ്മൂക്കയുടെ രാജമാണിക്യം പോലെയുള്ള ഒരു അഭിനയ അഴിഞ്ഞാട്ടം ദൃശ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവയ്ക്കുന്നു. 

2011ൽ ബാങ്കോക്ക് സമ്മർ എന്ന ചിത്രം നിർമ്മിച്ചാണ് ജോബി ജോർജ്ജ് തന്റെ ചലച്ചിത്ര നിർമ്മാണം ആരംഭിച്ചത്. തുടർന്ന് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം കസബ, അബ്രഹാമിന്റെ സന്തതിക്കൾ എന്നീ  വൻ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രങ്ങൾ ചെയ്ത അദ്ദേഹം ചുരുങ്ങിയ നാളുകൾക്കൊണ്ട് മലയാളത്തിലെ ഏറ്റവും തിരക്കേറിയ ചലച്ചിത്ര നിർമ്മാതാവ് ആയി മാറി. ആരാധകർക്കിടയിൽ ഏറ്റവും സ്നേഹവും സൗഹാർദ്ദപരവുമായ അദ്ദേഹത്തിന്റെ സമീപനം ഏറെ ശ്രദ്ധേയമാണ്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി അദ്ദേഹം മലയാളസിനിമയിൽ കളം നിറയുകയാണ്.