“ഞാനൊരു മമ്മൂക്ക ഫാനാണ്.. അദ്ദേഹത്തിന് ആദ്യമായി ഷേക്ക്‌ ഹാൻഡ് കൊടുത്ത ഷോക്കിൽ ഞാൻ ഞെട്ടിയിരുന്നു പോയി. ശരിക്കും ഫാൻ ഗേൾ മൊമെന്റ്” :- നടി മഹിമ നമ്പ്യാർ !

ദിലീപ് ചിത്രം കാര്യസ്ഥനിലൂടെ പതിനഞ്ചാമത്തെ വയസ്സിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മഹിമ നമ്പ്യാർ. ആ ചിത്രത്തിൽ ദിലീപിന്റെ അനുജത്തിയാണ് മഹിമ സിനിമയിൽ മുഖം കാണിച്ചത്. പിന്നീട് ഈ നടി എത്തിപ്പെട്ടത് തമിഴകത്താണ്. അവിടെ ‘സാട്ടൈ’ എന്ന സമുദ്രകനി ചിത്രത്തിൽ സ്കൂൾ കുട്ടിയായെത്തിയ മഹിമക്ക് തുടർന്ന് നിരവധി നല്ല വേഷങ്ങൾ തമിഴ് സിനിമയിൽ ചെയ്യാൻ സാധിച്ചു. ഒപ്പം മലയാളസിനിമയിലും മഹിമ സാന്നിധ്യം അറിയിക്കുകയാണ്. മമ്മൂട്ടിയുടെ മാസ്റ്റർ പീസിലും, മധുരരാജയിലും മഹിമ പ്രധാന വേഷത്തിൽ എത്തി പ്രേക്ഷകപ്രീതി നേടി. 

ഇപ്പോൾ താനൊരു കടുത്ത മമ്മൂക്ക ഫാൻ ഗേൾ ആണെന്ന് തുറന്നുപറയുകയാണ് നടി മഹിമ നമ്പ്യാർ. മാതൃഭൂമി സ്റ്റാർ & സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് മഹിമ ഇക്കാര്യം വ്യക്തമാക്കിയത്. 

മഹിമ പറയുന്നു.. 

” ഞാനൊരു മമ്മൂക്ക ഫാൻ ആണ്. മാസ്റ്റർപീസിൽ കോമ്പിനേഷൻ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമയെന്ന എക്സൈറ്റ്മെന്റിലാണ് സിനിമയിൽ എത്തിയതെങ്കിലും കൂടെ അഭിനയിക്കാൻ ആയില്ല. ചിത്രത്തിലെ ഡബ്ബിംഗ് സമയത്താണ് ആദ്യമായി മമ്മൂക്കയെ കാണുന്നത്. അന്ന് അദ്ദേഹത്തിന് ഷേക്ക്‌ ഹാൻഡ് കൊടുത്ത ഷോക്കിൽ ഞാൻ ഞെട്ടിയിരുന്നു പോയി. ശരിക്കും ഫാൻ ഗേൾ മൊമെന്റ്. പിന്നീട് മധുരയിലാണ് ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞത്. എന്റെ ആദ്യത്തെ സീനിൽ തന്നെ അദ്ദേഹത്തെ കളിയാക്കിചിരിച്ചു കടന്നുപോകുന്നതായിട്ടാണ്. പേടിച്ചാണ് അത് ചെയ്തത്. അദ്ദേഹം ഒരുപാട് കാര്യങ്ങൾ തിരുത്തിത്തന്നു സെറ്റിൽ തമാശയൊക്കെ പറഞ്ഞ് അദ്ദേഹം എപ്പോഴും കൂളാണ്.”