L2 : എമ്പുരാനിൽ മോഹൻലാൽ കഥാപാത്രം അബ്‌റാം ഖുറേഷിക്ക് ഒരു ‘ഗോഡ് ഫാദർ’ ആയി ഇന്ത്യയിലെ ഒരു സൂപ്പർ – മെഗാസ്റ്റാർ വരുന്നു !?

മലയാള സിനിമയിൽ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ സിനിമ പ്രഖ്യാപനം ആയിരുന്നു L2 : എന്ന എമ്പുരാൻ. നടനവിസ്മയം സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിഞ്ഞ ലൂസിഫർ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കൈവരിച്ചതിന്റെ പ്രചോദനം ആയാണ് എമ്പുരാൻ ഇനി വരാൻ പോകുന്നത്. ഈ ചിത്രത്തിൽ മോഹൻലാൽ കഥാപാത്രം അബ്‌റാം ഖുറേഷിക്ക് ഒരു ഗോഡ് ഫാദർ ഉണ്ട് എന്നാണ് സൂചന. അത് അഭിനയിക്കാൻ ഇന്ത്യയിലെ തന്നെ ഒരു സൂപ്പർ മെഗാ താരം ആയിരിക്കും എത്തുക എന്നും സൂചനകൾ ഉണ്ട്. അമിതാബ് ബച്ചനെ പോലെ ഒരു വലിയ താരസാന്നിധ്യം എമ്പുരാനിൽ പ്രതീക്ഷിക്കാമെന്നു ചില അഭ്യൂഹങ്ങൾ കേൾക്കുന്നു. 

കേരളത്തിൽ ഭൂരിഭാഗവും ചിത്രീകരിക്കുന്ന എമ്പുരാന് വിദേശത്തും ലൊക്കേഷനുകളുണ്ടാകും. സ്ഥലങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവിടങ്ങളിലെല്ലാം ചിത്രീകരിക്കാനുള്ള അനുമതി ലഭിക്കുകയും ഷൂട്ടിങ്ങിനായി വലിയൊരു ടീമിനെ അവിടെ എത്തിക്കുകയെന്ന ഭാരിച്ചജോലിയും മുന്നിലുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. 

താരനിർണയം പുരോഗമിക്കുകയാണ്, ആദ്യഭാഗവുമായി ചേർന്ന് പ്രവർത്തിച്ചവരെല്ലാം രണ്ടാംഭാഗത്തിലും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും പൃഥ്വിരാജ് പറയുന്നു. സയീദ് മസൂദെന്ന പൃഥ്വിരാജ് കഥാപാത്രത്തിന് രണ്ടാംവരവിൽ പ്രാധാന്യംകൂടുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. മോഹൻലാൽ നായകനാവുന്ന കുഞ്ഞാലി മരക്കാർ,  ഇട്ടിമാണി തുടങ്ങി ആശിർവാദ് സിനിമാസ് പ്രോജക്ടുകളും ലാലിന്റെ സംവിധാന സംരംഭം ബറോസും പൂർത്തിയാക്കിയ ശേഷമാകും 2020 അവസാനത്തോടെ ലൂസിഫറിന്റെ രണ്ടാംഭാഗ ചിത്രീകരണം ആരംഭിക്കുക എന്നാണ് റിപ്പോർട്ട്‌.