ഷമ്മിയുടെ ചുറ്റിക മുതല്‍, ബോണിയുടെ പങ്കായം വരെ, കടലില്‍ കണ്ട കവരയും, ബോബി പിടിച്ച മീനും !!! എല്ലാം വെറും കള്ളമായിരുന്നു; വീഡിയോ കാണാം

പലപ്പോഴും ക്യാമറയില്‍ പകര്‍ത്താന്‍ കഴിയാത്ത വിഷ്വലുകള്‍ വി.എഫ്.എക്‌സിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കുന്നത് ഇന്നു സിനിമയില്‍ സാധാരണമാണ്. എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സില്‍ ഇത്രയേറെ ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടുണ്ടാകുമെന്ന് വി.എഫ്.എക്‌സ് ബ്രേക്ക് ഡൗണ്‍ പുറത്തായപ്പോഴാണ് പ്രേക്ഷകന് ബോധ്യപ്പെട്ടത് അത്രമാത്രം കിടിലന്‍ വര്‍ക്കാണ് ചെയ്തിരിക്കുന്നതെന്നാണ് ആരാധകരുടെ കമന്റ്.

മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസാണ് കുമ്പളങ്ങിയുടെ വി.എഫ്.എക്‌സ് ഡിപാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്തിരിക്കുന്നത്. കടലില്‍ കവര് കയറുന്നതു മുതല്‍ ഷമ്മി ചുറ്റിക എറിയുന്നതു വരെ വളരെ പെര്‍ഫക്ടായി ഗ്രാഫിക്‌സിന്റെ സഹായത്തോടെ സിനിമയില്‍ കാണിച്ചിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ എത്തിയതോടെ ഒട്ടുമിക്ക ആളുകളും കുമ്പളങ്ങി കണ്ടു കഴിഞ്ഞു. എന്നാല്‍ ഈ രംഗങ്ങളെല്ലാ വി.എഫ്.എക്‌സാണെന്ന് ഒരിക്കിലും കരുതിയിരുന്നില്ല.

മധു സി നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫഹദ് ഫാസിലും, ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ശ്യാം പുഷ്‌കരന്റെ തിരക്കഥ. ഷൈജു ഖാലിദാണ് ഛായഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം.