“മോഹൻലാൽ എഫക്ട്” : സൂര്യ തന്റെ കരിയറിലെ ആദ്യ “200 കോടി” കാപ്പാനിലൂടെ നേടും എന്ന് പ്രവചനം !! ; ചിത്രം ഓഗസ്റ്റ് 30-ന് ബ്രഹ്മാണ്ഡ റിലീസിന് ഒരുങ്ങുന്നു !!

നടനവിസ്മയം മോഹന്‍ലാലും നടിപ്പിൻ നായകൻ സൂര്യയും ആദ്യമായി ഒരുമിക്കുന്ന കെ വി ആനന്ദ് ചിത്രമാണ് കാപ്പാന്‍. ഈ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ, പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം തന്നെ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗം ആയിരുന്നു. കാപ്പാനിൽ സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം ആര്യയും സമുദ്രക്കനിയും ബൊമന്‍ ഇറാനിയുമൊക്കെ ഒന്നിക്കുന്നുണ്ട്. ഈ ചിത്രത്തിന്‍റെ തെലുഗ് പോസ്റ്റര്‍ ഇന്ന് സംവിധായകന്‍ രാജമൗലി ഏറെ പ്രശംസകൾ നേർന്നു റിലീസ് ചെയ്തിരുന്നു. #Bandobast എന്ന പേരിലാണ് ചിത്രം തെലുങ്കിൽ റിലീസ് ചെയ്യാൻ പോകുന്നത്. ഒടുവിൽ ഇറങ്ങിയ സൂര്യ ചിത്രം എൻ.ജി.കെ ഭേദപ്പെട്ട പ്രകടനം മാത്രമാണ് ബോക്സ് ഓഫീസിൽ കാഴ്ചവെച്ചത്. എന്നാൽ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാവാൻ സാധ്യതയുള്ള ചിത്രമാണ് കാപ്പാൻ എന്നാണ് സൂര്യ ആരാധകർ പറയുന്നത്.

ലൂസിഫർ എന്ന ചിത്രത്തിലൂടെ 200 കോടി നേട്ടം സ്വന്തമാക്കിയ മോഹൻലാൽ കൂടി സൂര്യക്കൊപ്പം ചേരുമ്പോൾ സൂര്യയും അദ്ദേഹത്തിന്റെ കരിയറിൽ ആദ്യമായി 200 കോടി ക്ലബ് നേട്ടം സ്വന്തമാക്കുമെന്നും ആരാധകർ പ്രവചനം നടത്തുന്നു. ഇന്ത്യൻ ദേശസ്നേഹം പ്രതിപാദിക്കുന്ന രാഷ്ട്രീയചുവയുള്ള ആക്ഷൻ ത്രില്ലർ ചിത്രം സ്വാതന്ത്യദിനത്തിന് അനുബന്ധമായി റിലീസ് ചെയ്യാൻ പദ്ധതിയിടുകയാണ് നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ഉയര്‍ന്ന ബജറ്റിലാണ് നിര്‍മ്മാണം.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ക്യാമറ. സൂര്യയുടെ കരിയറിലെ 37-ാം ചിത്രമാണിത്. സയ്യേഷയാണ് നായിക. ഓഗസ്റ്റ് 30നാണ് കാപ്പാൻ എന്ന ചിത്രത്തിൻറെ റിലീസിംഗ് തീരുമാനിച്ചിരിക്കുന്നത്.