“സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കുന്നതിനെ നിങ്ങൾ എന്ത്‌ പേരിട്ടാണ്‌ വിളിക്കുക? നമുക്കറിയാവുന്ന രാഷ്ട്രീയക്കാരിൽ ഒട്ടുമിക്കപേരും ഇതേപോലെ ആയുധാഭ്യാസത്തിലൂടെ അങ്കം വെട്ടി വന്നവരാണല്ലോ.” :- വിമർശനവുമായി ജോയ് മാത്യൂസ് !

കോളേജ് ക്യാമ്പസുകളിൽ രാഷ്ട്രീയമെന്ന പേര് പറഞ്ഞ് അരങ്ങേറുന്ന അക്രമ രാഷ്ട്രീയ സംഭവ വികാസങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുസിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി തുടരുന്ന കാലത്തോളം വിദ്യാർഥി സംഘടനകൾ പരസ്പരം വെട്ടിയും കുത്തിയും തങ്ങളുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള പ്രവേശന പരീക്ഷ പാസാകും. തുടർന്ന് യുവജനസംഘടനയുടെ കോവണിവഴി എം എൽ എ, എം പി, മന്ത്രി അങ്ങിനെയങ്ങിനെ… ഇതൊന്നും ആയില്ലെങ്കിൽ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലോ മറ്റോ കയറിപ്പറ്റി ജീവിതം ഭദ്രമാക്കും. അല്ലെങ്കിൽ പാർട്ടിക്ക് വേണ്ടിയുള്ള ക്രിമിനൽ ആയിട്ടും ജീവിക്കാം : ജോയ് മാത്യൂസ് പറയുന്നു.

ഫേസ്ബുക് കുറിപ്പ് പൂർണ്ണ രൂപം :

ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി തുടരുന്ന കാലത്തോളം വിദ്യാർഥി സംഘടനകൾ പരസ്പരം വെട്ടിയും കുത്തിയും തങ്ങളുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള പ്രവേശന പരീക്ഷ പാസാകും.തുടർന്ന് യുവജനസംഘടനയുടെ കോവണിവഴി എം എൽ എ, എം പി, മന്ത്രി അങ്ങിനെയങ്ങിനെ… ഇതൊന്നും ആയില്ലെങ്കിൽ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലോ മറ്റോ കയറിപ്പറ്റി ജീവിതം ഭദ്രമാക്കും. അല്ലെങ്കിൽ പാർട്ടിക്ക് വേണ്ടിയുള്ള ക്രിമിനൽ ആയിട്ടും ജീവിക്കാം.

ഇപ്പോൾതന്നെ നമുക്കറിയാവുന്ന രാഷ്ട്രീയക്കാരിൽ ഒട്ടുമിക്കപേരും ഇതേപോലെ ആയുധാഭ്യാസത്തിലൂടെ അങ്കം വെട്ടി വന്നവരാണല്ലോ. (ചാനലിൽ പ്രത്യക്ഷപ്പെടുന്ന ചിലരുടെയെങ്കിലും ശരീര ഭാഷ ശ്രദ്ധിച്ചാൽ ഇതു ബോധ്യമാവും )എതിർ പാർട്ടിക്കാരെ ആക്രമിക്കുന്നതും കൊല്ലുന്നതും വിദ്യാർഥി സംഘടനകളുടെ മൗലീകാവകാശമായി എല്ലാ പാർട്ടികളുടെയും കുട്ടി കുരങ്ങന്മാർ പണ്ട് മുതലേ അംഗീകരിച്ചതാണ് . എന്നാലിന്ന് എതിർ പാർട്ടിക്കാരന്റെ നെഞ്ചിനു പകരം സ്വന്തം “സഖാക്ക” ളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കാനും മടിക്കാത്ത രീതിയിൽ കാര്യങ്ങൾ മാറിയിരിക്കുന്നു. അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കണമെന്ന് ചുവരിൽ എഴുതുന്ന ടീംസ് ആണ് ഇതെന്ന് ഓർക്കണം.

കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തിന്റെ പതാകവാഹകരായ ഒരു പാർട്ടിയുടെ ചുടുചോറ് വാരിക്കുന്ന ഈ കുട്ടി ചെഗുവേരമാർക്ക് ഒരു നേതാവുണ്ട്.പേരിൽ ഒരു ചിന്ത കടന്നുകൂടിപ്പോയി എന്നതല്ലാതെ ചെഗുവേര ജനിച്ചത് എവിടെയാണെന്ന് പോലും നേതാവിന് അറിയില്ല.

ഫാസിസം തുലയട്ടെ എന്ന് ചുവരായ ചുവരിലൊക്കെ എഴുതിവെക്കും. എന്താണ് ഫാസിസം എന്ന് ചോദിച്ചാൽ മേലോട്ട് നോക്കും. എന്നാൽ ചുടുചോറ് വാരുന്നവരേ കേട്ടോളൂ. സംഘം ചേർന്നു സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽകഠാര കുത്തിയിറക്കുന്നതിനെ നിങ്ങൾ എന്ത്‌ പേരിട്ടാണ്‌ വിളിക്കുക? ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലുകളല്ലാത്ത സ്വതന്ത്രവും ചിന്താശേഷിയുള്ളവരുമായ ഒരു

നടക്കാത്ത സ്വപ്നം അല്ലേ?