സിനിമകളുടെ പരാജയങ്ങൾക്ക് കാരണം ഒരാളുടെ മുഖത്തു നോക്കി ‘നോ’, ചെയ്യാൻ പറ്റില്ല എന്ന് പറയാൻ പഠിക്കാഞ്ഞതാണ് : “അടുത്ത ജനറേഷന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ പാഠവും അതാണ്. ‘നോ’ പറയാൻ പഠിക്കണം.” : ജയറാം !

മമ്മൂട്ടി – മോഹൻലാൽ എന്നിവർ മലയാള സിനിമയിൽ സൂപ്പർ – മെഗാ താരങ്ങളായി നിറഞ്ഞു നിൽക്കുമ്പോൾ തന്നെ ഏതു നടനും കൊതിക്കുന്ന പത്മരാജൻ സിനിമകളിലൂടെ നായകനായി കടന്നുവന്ന്, തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാള സിനിമയിൽ തനതായ സ്ഥാനം കണ്ടെത്തി, പിന്നീട് ഒരുപാട് കുടുംബ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ജനപ്രിയ താരമായി ഉയർന്നു വന്ന ജയറാമിന് പിന്നീട് എപ്പോഴോ സിനിമയിൽ തന്റെ  താര പദവിയും ഹിറ്റുകളുടെ തുടർച്ചയും അതുപോലെ തന്നെ നിലനിർത്താൻ സാധിക്കാതെയായി. 2000 – 2010 കാലഘട്ടങ്ങളിൽ ഒരുപാട് പരാജയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും അത് മൂലം അദ്ദേഹത്തിന് പ്രേക്ഷകർക്കിടയിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. എങ്കിലും മികച്ച തിരക്കഥയും മറ്റുമുള്ള ‘വെറുതെ ഒരു ഭാര്യ’ പോലുള്ള സിനിമകളിലൂടെ ജയറാം വീണ്ടും ശക്തമായ തിരിച്ചുവരവ് മലയാള സിനിമയിൽ നടത്തി. പിന്നീട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ ജയറാം വീണ്ടും പരാജയ ചിത്രങ്ങളുടെ ഭാഗമാകാൻ വിധിക്കപ്പെട്ടു. ഇടയിൽ ചില നല്ല സിനിമകൾ വരുന്നുണ്ടെങ്കിലും തുടരെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുവാനും തിയേറ്ററുകളിൽ വലിയ സാമ്പത്തിക വിജയം നേടി തന്റെ താര പദവി ഉയർത്താനും ജയറാമിന് ഇപ്പോൾ സാധിക്കാതെ പോകുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ ഇതിന് കാരണം ഒരു സിനിമയുമായി വരുമ്പോൾ തനിക്ക് അതിനോട് നോ പറയാൻ സാധിക്കാത്തതാണ് എന്ന ജയറാം ഒരു അഭിമുഖത്തിൽ പറയുന്നു. സിനിമയിൽ ആദ്യം പഠിക്കേണ്ടത് നോ പറയാൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ ജയറാം അത് പഠിച്ചു വരികയാണെന്നും ഇനിയുള്ള സിനിമകളിൽ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറയുന്നു. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ജെ.ബി ജംഗ്ഷൻ എന്ന അഭിമുഖ പരിപാടിയിൽ ആണ് ജയറാം ഇക്കാര്യം വ്യക്തമാക്കിയത്.

ജയറാമിന്റെ വാക്കുകൾ..

“എനിക്ക് വലിയൊരു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ഒരു കാലം വരെ ‘നോ’ എന്ന് പറയാൻ. സിനിമയിൽ ആദ്യം പഠിക്കേണ്ടത് ‘നോ’ എന്ന് പറയാനാണ്. അടുത്ത ജനറേഷന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ പാഠവും അതാണ്. ‘നോ’ പറയാൻ പഠിക്കണം. ‘യെസ്’ പറയാൻ വളരെ ഈസിയാണ്. ഒരാളുടെ മുഖത്തു നോക്കി ‘നോ’ എന്നെക്കൊണ്ട് അത് ചെയ്യാൻ പറ്റില്ല, ഇല്ലെങ്കിൽ ‘പോ’ പറ്റില്ല, എന്ന് പറയാൻ എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ഞാൻ ‘നോ’ പറയില്ല. അങ്ങനെ തന്നെ എത്രയോ മോശപ്പെട്ട സിനിമകൾ എനിക്ക് ചെയ്യേണ്ടിവന്നിട്ടുണ്ട്. പിന്നെ നിന്റെ പ്രൊഡ്യൂസർമാർ വന്ന് പറയും കഴിഞ്ഞ പടത്തിൽ അത് പോയി,, എന്റെ ഭാര്യയുടെ താലിമാല വെച്ചിട്ടാണ് ഞാൻ ഈ സിനിമ ചെയ്യുന്നത്,, എനിക്ക് ഇതിലാണ് ഒരു പ്രതീക്ഷ,, അങ്ങനെ മറ്റേത് അത് ഇത്,,  എന്നൊക്കെ പറയുമ്പോൾ നമ്മൾ ചെയ്തു പോകും. അങ്ങനെ കുറെ കഷ്ടപ്പാടൊക്കെ പറയുമ്പോഴേക്കും നമ്മൾ തയ്യാറായി പോകും. അവർക്കറിയാം ആവേശത്തിലാണ് ഞാൻ ഇത് ചെയ്യുന്നത് എന്ന്. 

എന്റെ സിനിമകളുടെ പരാജയങ്ങൾക്ക് കാരണമായത് അത് തന്നെയാണ്. ഇപ്പോൾ ഞാൻ അത് കറക്റ്റ് ആയിട്ട് പഠിച്ചിട്ടുണ്ട്. ഒരാളോട് ‘നോ’ പറയാൻ നന്നായി പഠിച്ചു. അത് ആ സമയത്ത് ഉണ്ടാകുന്ന ഒരു വിഷമമേ ഉള്ളൂ അയാൾക്ക്. മറ്റേത് അങ്ങനെ അല്ല.  ഇതിപ്പോ വരുന്നോ പറഞ്ഞാൽ ആ വിഷമം പിൽക്കാലത്ത് മാറിക്കോളും. എങ്കിലും നോ പറയാൻ നമ്മൾ പഠിക്കണം.” : ജയറാം വ്യക്തമാക്കി പറയുന്നു.