ജയറാം ജനപ്രിയ നായകൻ പദവി തിരിച്ചു പിടിക്കും !! വിജയ് സേതുപതി മലയാള സിനിമയിൽ വയ്ക്കുന്ന ആദ്യ ചുവട് ഗംഭീരം ആക്കും !! നാളെ തിയറ്ററുകളിൽ എത്തുന്ന “മാർക്കോണി മത്തായി” സിനിമയുടെ പ്രതീക്ഷകൾ ഇങ്ങനെ..

കുടുംബപ്രേക്ഷകർക്ക് തീയേറ്ററിൽ പോയി സിനിമ കാണാൻ പ്രചോദനം നൽകിയിരുന്ന ചിത്രങ്ങളായിരുന്നു ജയറാം ചിത്രങ്ങൾ. ആ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇപ്പോൾ ഇതാ മാർക്കോണി മത്തായി എത്തിയിരിക്കുന്നു. പ്രേക്ഷകഹൃദയങ്ങളിൽ മായാതെ നിൽക്കുന്ന ജയറാം കഥാപാത്രങ്ങൾക്കൊപ്പം ഇനി മത്തായിയും സ്ഥാനം ഉറപ്പിക്കും എന്ന് തന്നെയാണ് പ്രതീക്ഷകൾ. ജയറാമിനൊപ്പം തമിഴക മക്കൾ സെൽവൻ, മലയാളി പ്രേക്ഷകർക്കും ഏറെ ഇഷ്ടമുള്ള നടൻ വിജയ് സേതുപതി മലയാളസിനിമയിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മാർക്കോണി മത്തായി എന്ന സവിശേഷതയും ഉണ്ട്. ഇതിൽ കൂടുതൽ എന്ത് വേണം തിയറ്ററുകൾ നിറയാൻ?

മാർക്കോണി മത്തായി ഇപ്പോൾ തിയറ്ററിലെത്തുമ്പോൾ ജയറാമിൽ നിന്ന് നമുക്ക് കിട്ടുന്നത് മലയാളികൾ എന്നും കാണാൻ ആഗ്രഹിക്കുന്ന ജയറാമിനെ തന്നെയാണ് എന്ന് കണക്കുകൂട്ടാം. അത്ര നല്ല പ്രതീക്ഷകൾ ഈ ചിത്രം പ്രേക്ഷകർക്ക് ഇതുവരെ നൽകുന്നു. മാര്‍ക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതൽ ടീസർ, പുറത്തിറങ്ങിയ ഗാനങ്ങൾ എന്നിവയെല്ലാം ശ്രദ്ധ നേടിയിരുന്നു.

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എം.ജിയാണ് നിര്‍മ്മിക്കുന്നത്. പ്രധാന സവിശേഷത സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി എന്നുള്ളതാണ്. തിരക്കഥയും സംഭാഷണവും സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം സാജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു.

അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. വിജയ്‌ സേതുപതിയുടെ സാന്നിധ്യമുള്ള ഈ ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത് കണ്മണി രാജയാണ്. ചിത്രത്തിന്റെ കലാസംവിധാനം സാലു.കെ ജോര്‍ജ്ജ്. ബാദുഷയാണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ സുധാകരന്‍ കെ. പി ചെയ്യുന്നു.

ജോസഫ്‌ എന്ന ഹിറ്റ് ചിത്രത്തിലെ നായിക ആത്മീയ മാര്‍ക്കോണി മത്തായിയില്‍ നായികയായി എത്തുന്നു. അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മാർക്കോണി മത്തായി ജൂലൈ 11 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്. കാത്തിരിക്കുക.