നല്ല അസ്സൽ കോമഡി വിരുന്നൊരുക്കി ജനമൈത്രി ട്രെയിലർ !! ചിരിപ്പിച്ച് ഇന്ദ്രൻസും സാബുമോനും സൈജു കുറുപ്പും !! ഒരു പക്കാ എന്റർടൈൻമെന്റ്’ ചിത്രം ജൂലൈ 19ന് പ്രേക്ഷകരിലേക്ക്..

എസ്.ഐ. ഷിബു ആയി ഇന്ദ്രൻസും ഒപ്പം സൈജു കുറുപ്പ്, സാബുമോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ജനമൈത്രി സിനിമയുടെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്തു. ഏറെ രസകരമായ ട്രെയിലർ മികച്ച പ്രതീക്ഷകൾ നൽകുന്നു. ധൈര്യമായി ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഒരു കോമഡി എന്റർടൈൻമെന്റ് ചിത്രമായിരിക്കും ജനമൈത്രി എന്ന് തീർച്ചയാക്കി ഉറപ്പ് തരുന്ന വിധമാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകുന്നത്. ഈ ചിത്രത്തിന്റെ രസം കൂട്ടാൻ വിജയ് ബാബു, അനീഷ് ഗോപാൽ , ഉണ്ണി രാജൻ പി ദേവ് , സിദ്ധാർത ശിവ , സൂരജ് (കുമ്പളങ്ങി നെറ്സ് ) , പ്രശാന്ത് തുടങ്ങിയവർ അണിനിരക്കുന്നുണ്ട്. 

ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജോൺ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകുന്നു. സംസ്ഥാന അവാർഡ് ജേതാവായ ലിജോ പോളിന്റെ എഡിറ്റിങ്ങും പരിചയസമ്പന്നനായ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ക്യാമറയും ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടാനുണ്ട്. സംസ്ഥാന അവാർഡ് ജേതാക്കളായ സ്റ്റെഫി സേവ്യർ കോസ്റ്ററ്യൂംസും, റോണക്സ് മേക്കപ്പും നിർവ്വഹിക്കുന്നു. ജൂലൈ പത്തൊൻപതിന് ജനമൈത്രി സിനിമ കേരളത്തിലെമ്പാടും റിലീസ് ചെയ്യും.