ബിഗിലിൽ ദളപതി വിജയ്ക്കൊപ്പം ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം, മലയാളികളുടെ കറുത്ത മുത്ത് ഐ.എം. വിജയനും !! ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമയിൽ നിർണ്ണായക വേഷം !!

തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്‌പോർട്സ് മൂവിയാണ് ‘ബിഗിൽ’. എ.ആർ റഹ്മാനാണ് സംഗീതം. വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. അതോടൊപ്പം സോള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലും കട്ട മാസ്സ് ആയി വിജയ് കഥാപാത്രം അവതരിക്കുമെന്ന് പോസ്റ്റർ സൂചിപ്പിച്ചിരുന്നു. ഇത് അച്ഛൻ കഥാപാത്രം ആയിരിക്കും. വിജയിയുടേത് ഡബിള്‍ റോൾ ബിഗിലിന്റെ പ്രഭാവം ആരാധകർക്കിടയിൽ ശക്തമാക്കുന്നതാണ്. ഇപ്പോളിതാ മലയാളികളുടെ പ്രിയപ്പെട്ട, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ, കറുത്ത മുത്ത് ഐ.എം.വിജയൻ ഈ വിജയ് ചിത്രത്തിൽ അഭിനയിക്കുന്നു എന്നാണ് റിപോർട്ടുകൾ. അച്ഛൻ കഥാപാത്രം ആകുന്ന വിജയ്ക്കൊപ്പമുള്ള കാലഘട്ടത്തിൽ ആയിരിക്കും ഐ.എം.വിജയന്റെ നിർണ്ണായക വേഷം അരങ്ങേറുക എന്നാണ് പുറത്തുവരുന്ന വിവരം.

ഫുട്ബോൾ പാശ്ചാത്തലം ആയത്ക്കൊണ്ട് തന്നെ ഐ.എം.വിജയന്റെ സാന്നിധ്യം ബിഗിൽ എന്ന ഈ സിനിമയ്ക്ക് ഏറെ ഗുണകരമാകും. മലയാളത്തിൽ നിരവധി സിനിമകളിൽ സാന്നിധ്യം അറിയിച്ച നടൻ കൂടിയാണ് ഐ.എം.വിജയൻ. ഇത് ആദ്യമായാണ് അദ്ദേഹം വിജയ് ചിത്രത്തിൽ ഒരു മികച്ച കഥാപാത്രമായി എത്തുന്നത്. മറ്റുവിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.വിജയ് – അറ്റ്‌ലീ ഭാഗ്യ കൂട്ടുകെട്ടിലെ ആദ്യ രണ്ടു ചിത്രങ്ങളും ബ്ലോക്ബസ്റ്റർ ഹിറ്റുകളായിരുന്നു. മെർസൽ 200 കോടി നേടിയിരുന്നു, ബിഗിലിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്. സര്‍ക്കാരിന് ശേഷമാണ് വിജയുടെ പുതിയ സിനിമ ബിഗിൽ എത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ യോഗി ബാബു, ഡാനിയേല്‍ ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും അഭിനയിക്കുന്നു. ഈ ചിത്രം നിലവിലെ തമിഴ്നാട് – കേരള ഫസ്റ്റ് ഡേ കളക്ഷൻ തകർക്കുമെന്നും 300 കോടിയിലധികം ഫൈനൽ കളക്ഷൻ നേടുമെന്നും ബോക്സ് ഓഫീസ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.