ഒത്തിരപേര്‍ കളിയാക്കുന്നുണ്ടെങ്കിലും, എനിക്ക് അദ്ദേഹത്തോട് സനേഹവും ബഹുമാനവുമുണ്ട്, മലയാള സിനിമയില്‍ എനിക്ക് അഡ്രസ് ഉണ്ടാക്കി തന്നത് സന്തോഷ് പണ്ഡിറ്റ്;- കുമ്പളങ്ങിയിലെ സിമി പറയുന്നു

കുമ്പളങ്ങി നൈറ്റ്‌സില്‍ സൈക്കോ ഷമ്മിക്ക് ഒപ്പം പിടിച്ചു നിന്ന സിമിയെ പ്രേക്ഷകര്‍ മറക്കില്ല. അത്രമാത്രം മികച്ച പെര്‍ഫോമന്‍സാണ് ഗ്രേസ് ആന്റണി എന്ന നടി സിനിമയില്‍ കാഴ്ച്ചവെച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗിലൂടെ സിനിമയിലെത്തിയ താരം തനിക്ക് ലഭിച്ച ബ്രേക്കിന് കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണ്. സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്ന് ഗ്രേസ് വിശ്വിസിക്കുന്നു.

ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗിലെ റാഗിംഗ് രംഗമാണ് ഗ്രേസിനെ താരമാക്കി മാറ്റിയത്. പാട്ടുപാടിക്കാന്‍ എത്തുന്ന സീനിയേഴ്‌സിന്റെ മുന്നില്‍ താരം വെച്ചുകീറുന്നതോ.. സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന വൈറല്‍ ഗാനവും. സിനിമയുടെ ഓഡീഷന്റെ സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഒടുവില്‍ ഞാന്‍ തന്നെ ഈ പാട്ടു സജസ്റ്റ് ചെയ്യുകയായിരുന്നു. സ്‌ക്രിപ്റ്റില്‍ എഴുതിവെച്ചേക്കുന്നിനേക്കാള്‍ ഞങ്ങള്‍ കൈയ്യില്‍ നിന്നും ഇട്ടിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കില്‍ പോലും സന്തോഷ് പണ്ഡിറ്റിനോട് തനിക്ക് എന്നും ഒരു സ്‌നേഹമുണ്ടെന്നും, എന്റെ കരിയറിലെ ആദ്യം ലഭിച്ച ബ്രേക്കിന് അദ്ദേഹത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രേസ് അഭിമുഖത്തില്‍ പറഞ്ഞു.