എവിടെക്കെയോ കുറേ ദുല്‍ഖര്‍ ചിത്രങ്ങളുമായി സാമ്യം; വിജയ് ദേവര്‍കൊണ്ടയുടെ ഡിയര്‍ കോമ്രേഡിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്ത്‌

വിജയ് ദേവര്‍കോണ്ട, രശ്മിക മന്ദാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഡിയര്‍ കോമ്രേഡിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്ത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുളിള്ളില്‍ തന്നെ തെന്നിന്ത്യയില്‍ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. കന്നഡ്, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിലെ മധു പോലെ പെയ്ത മഴയെ എന്ന ഗാനം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചില ദുല്‍ഖര്‍ ചിത്രങ്ങളില്‍ നിന്നും ഇന്‍സ്പിരേഷന്‍ ഉള്‍ക്കൊണ്ടാണ് ഡിയര്‍ കോമ്രേഡ് ഒരുക്കിയിരിക്കുന്നതെന്നാണ് കമന്റ് ബോക്‌സില്‍ ഒരു പറ്റം ആരാധകരുടെ അഭിപ്രായം. നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, സി.ഐ.എ എന്നീ ചിത്രങ്ങളാണ് ചൂണ്ടിക്കാടുന്നത്. ട്രെയ്‌ലറിലെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ സാധ്യത തള്ളികളയാനും കഴിയില്ല.

ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മേക്കേഴ്‌സാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം. ഇ ഫോര്‍ എന്റര്‍ടെയെന്‍മെന്റ്‌സാണ് കേരളത്തിലെ വിതരണവകാശം ഏറ്റെടുത്തിരിക്കുന്നത്. ജൂലൈ 26ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.