” ലാലേട്ടന്റെ സിനിമയാണ് എന്നെ കരയിച്ചത്. ആ നായകവേഷം എന്റെ ഉറക്കം കെടുത്തി. ലാലേട്ടനെ അങ്ങനെ കാണാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല :- അപർണ്ണ ബാലമുരളി !

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നായിക താരമാണ് അപർണ്ണ ബാലമുരളി. ഒരു നല്ല ഗായികയുമാണ് അപർണ്ണ. തുടർന്ന് ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗദ, സൺഡേ ഹോളിഡേ അള്ള് രാമചന്ദ്രൻ എന്നീ ചിത്രങ്ങളിലൂടെ അപർണ പ്രേക്ഷകശ്രദ്ധ നേടി ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികയായി മുന്നേറുകയാണ്. തമിഴ് സിനിമയിലും അപർണ്ണ ബാലമുരളി തന്റെ സാന്നിധ്യമറിയിച്ചു. രാജീവ് മേനോൻ സംവിധാനം ചെയ്ത സർവം താളമയം എന്ന ചിത്രത്തിൽ നായികയായാണ് അപർണ്ണ അഭിനയിച്ചത്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ അപർണ്ണ തന്നെ പൊട്ടിക്കരയിച്ച സിനിമയും നടനും ആരെന്ന് തുറന്നുപറയുകയാണ്. അപർണ്ണയുടെ വാക്കുകൾ..” ബ്ലെസി സാറും ലാലേട്ടനും ഒന്നിച്ച തന്മാത്രയാണ് എന്നെ തീയേറ്ററിൽ കരയിച്ച ചിത്രം. സന്തോഷകരമായ ജീവിതത്തിനിടയിൽ ഓർമ്മ നശിച്ച കൊച്ചുകുട്ടിയെ പോലെ ആകുന്ന ലാലേട്ടന്റെ രമേശൻ നായർ എന്ന നായകവേഷം എന്റെ ഉറക്കം കെടുത്തി.

പ്രത്യേകിച്ച് ലാലേട്ടനെ അങ്ങനെ കാണാൻ ഒരിക്കലും ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ ഓർമ്മ പോകുന്നത് സ്വപ്നം കണ്ട പല രാത്രികളിലും ഞാൻ ഞെട്ടി ഉണർന്നിട്ടുണ്ട്. അതുപോലെ ഉറക്കം കെടുത്തിയ സിനിമയായിരുന്നു 22 ഫീമെയിൽ കോട്ടയം. 

നിരന്തരമായ പീഡനത്തിനിരയാകുന്ന പെൺകുട്ടിയുടെ മാനസികാവസ്ഥ താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. ആ ചിത്രത്തിന്റെ ഇടവേളയ്ക്ക് തീയേറ്ററിൽ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. അടുത്തിടെ എന്നെ പൊട്ടിക്കരയിച്ച ചിത്രം മായാനദി ആയിരുന്നു. ചിത്രത്തിലെ അവസാനം കാമുകനായ നായകൻ വെടിയേറ്റ് വീഴുമ്പോൾ ഒറ്റയ്ക്ക് അനന്തതയിലേക്ക് നടന്നു നീങ്ങുന്ന സീനുണ്ട്. ആ ഒറ്റപ്പെടലിന്റെ സങ്കടം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ചിത്രം കണ്ട് ഐശ്വര്യയോടും ടോവിനോയോടും സംസാരിച്ചതിന് ശേഷമാണ് സങ്കടം അല്പമെങ്കിലും ശമിച്ചത്. : അപർണ്ണ പറഞ്ഞു.