പ്രേക്ഷകർ കാത്തിരിക്കുന്ന വിജയ് സേതുപതി ഗാനം ഈ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സത്യം വീഡിയോസ് പുറത്തുവിടുന്നു..

ജനപ്രിയ നടൻ ജയറാമിനൊപ്പം തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് മാർക്കോണി മത്തായി. ജയറാം – വിജയ് സേതുപതി കൂട്ടുകെട്ടിലെ ഈ ചിത്രം ജൂലൈ 11 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്. മാർക്കോണി മത്തായിയിലെ പ്രേക്ഷകർ കാണാൻ കൊതിച്ചിരുന്ന വിജയ് സേതുപതി ഗാനം ഈ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു. നേരത്തെ പുറത്തുവിട്ട ഈ സിനിമയുടെ ടീസർ പ്രേക്ഷകരുടെ മനം കവരുകയാണ്. ഈ ടീസർ കണ്ടിട്ട് ഈ സിനിമയും ഒരു മികച്ച വിജയം തന്നെ ആകും എന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു.

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എം.ജിയാണ് നിര്‍മ്മിക്കുന്നത്. പ്രധാന സവിശേഷത സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി എന്നുള്ളതാണ്. തിരക്കഥയും സംഭാഷണവും സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം സാജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു.

അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. വിജയ്‌ സേതുപതിയുടെ സാന്നിധ്യമുള്ള ഈ ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത് കണ്മണി രാജയാണ്. ചിത്രത്തിന്റെ കലാസംവിധാനം സാലു.കെ ജോര്‍ജ്ജ്. ബാദുഷയാണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ സുധാകരന്‍ കെ. പി ചെയ്യുന്നു.

ജോസഫ്‌ എന്ന ഹിറ്റ് ചിത്രത്തിലെ നായിക ആത്മീയ മാര്‍ക്കോണി മത്തായിയില്‍ നായികയായി എത്തുന്നു. അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.