മാമാങ്കം First Look നാളെ എത്തും ; “മെഗാസ്റ്റാറിന്റെ അവിശ്വസനീയ അഭിനയ മുഹൂർത്തങ്ങൾ, കണ്ണു നിറയിക്കുന്ന വൈകാരികത, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന Action രംഗങ്ങൾ..” :- മാമാങ്ക വിശേഷങ്ങളുമായി നിർമ്മാതാവ് ! #Exclusive

ഇന്ത്യൻ സിനിമയിലെ തന്നെ മഹാനടനായ മലയാളത്തിന്റെ അഭിമാനം ‘മമ്മൂട്ടി’ ചരിത്രപുരുഷൻ ആയി വേഷമിടുന്ന “മാമാങ്കം” എന്ന ഒരു ബ്രഹ്മാണ്ഡ ചലച്ചിത്രാവിഷ്കാരത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് മലയാള സിനിമ. മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മാമാങ്കത്തിൻ്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ എം പത്മകുമാറാണ്. പതിനാറാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന ഈ മലയാള സിനിമ തന്നെയാണ് ഏറ്റവും മുതൽമുടക്കുള്ള മലയാളസിനിമ എന്ന് ചിത്രീകരണം പൂർത്തിയാകുന്നതോടെ അറിയപ്പെടാൻ പോകുന്നത്. ചിത്രത്തിൽ ഉണ്ണിമുകുന്ദൻ സിദ്ദിഖ് തരുൺ അറോറ സുദേവ് നായർ മണികണ്ഠൻ സുരേഷ് കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നതോടൊപ്പം പ്രാച്ചി തെഹ്ളാൻ, അനുസിത്താര കനിഹ ഇനിയ എന്നിവരാണ് നായികമാരാകുന്നത്. ദംഗൽ ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് സംഘട്ടനരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശൽ ആണ് മാമാങ്കത്തിനു വേണ്ടി ആക്ഷൻ കൈകാര്യം ചെയ്യുന്നത്. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി മാമാങ്കം നിർമ്മിക്കുന്നു.

മാമാങ്കത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പെഴുതിയിരിക്കുകയാണ് നിർമ്മാതാവ്.

വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് പൂർണ്ണരൂപം :

” മാമാങ്ക വിശേഷങ്ങൾ …

ഏകദേശം രണ്ടു വർഷമായി നടക്കുന്ന ഈ സിനിമയുടെ pre production, shooting എല്ലാം അവസാന നാളുകളിലേക്ക് കടക്കുകയാണ്…ഇനി ഏതാനും ദിവസങ്ങൾ മാത്രം… അതിനു ശേഷം post production ജോലികൾ… ഈ കഴിഞ്ഞ രണ്ടു വർഷമായുളള യാത്രയിൽ കുറെയേറെ കാര്യങ്ങൾ പഠിച്ചു…ഇതിനിടയിൽ Hollywood ൽ ഒരു സിനിമയെടുക്കുകയും, എന്നെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിൽ വിജയം കൈവരിക്കാനും സാധിച്ചൂ… കൈപ്പും, സന്തോഷവും നിറഞ്ഞ ഈ യാത്രയെ കുറിച്ച് എഴുതണമെന്ന് വിചാരിക്കുന്നു… ആർക്കങ്കിലും ഭാവിയിൽ ഉപയോഗ പെട്ടേക്കാം… മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ, മുതൽ മുടക്കുള്ള സിനിമയെന്നോ ഞാൻ അവകാശപ്പെടുന്നില്ല….

എങ്കിലും ചില കാര്യങ്ങളിൽ ഈ സിനിമ വേറിട്ട് നിൽക്കുന്നുണ്ടാകാം ….വലിപ്പത്തിലും, എണ്ണത്തിലും ഇത്രയേറെ സെറ്റുകൾ, യുദ്ധരഗങ്ങളിൽ ഉപയോഗിച്ച machine, crane കൾ, ജൂനിയർ ആർട്ടിസ്റ്റുകളുടെ എണ്ണം, മൃഗങ്ങൾ, ചിത്രീകരിച്ച രീതി, മുതലായവയെല്ലാം വഽത്തഽസ്തത പുലർത്തുമായിരിക്കും… എന്തു പറഞ്ഞാലും കാണികൾക്ക് വേണ്ടത് ഒരു നല്ല സിനിമയാണ്… പല ചേരുവകളിലും ഇതു സാധ്യമാണ്…. വെറുമൊരു producer ആകാതെ, ഈ സിനിമയുടെ എല്ലാ ഭാഗത്തു കൂടിയും വളരെ passion നോടു കൂടിയാണ് എന്റെ യാത്ര….

കണ്ണു നിറയിക്കുന്ന വൈകാരിക മുഹൂർത്തങളും,മാസ്മരിക ലോകത്തിലേക്ക് കൊണ്ടു പോകുമെന്ന ചടുലമായ ദൃശ്യങ്ങളും, ഭൂമിയുടെ വൈശ്യതകൾ കാണിക്കുന്ന മനോഹരമായ പ്രദേശങ്ങളും, വീണ്ടും, വീണ്ടും കാണാൻ തോന്നിയേക്കാവുന്ന action രംഗങ്ങളും, മെഗാസ്റ്റാറിന്റെ അവിശ്വാസനീയ അഭിനയ മുഹൂർത്തങ്ങളും ഈ സിനിമയുടെ പ്രത്യേകതകളായിരിക്കാം….
അഹങ്കാരത്തിന്റെയോ, അവകാശവാധങ്ങളുടേയോ ഒരു കണിക പോലുമില്ലാതെ താമസിയാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ് മാമാങ്കമെന്ന ഈ സിനിമ…. ഇതു പോലുള്ള സിനിമകൾ ജീവിതത്തിൽ അത്രയെളുപ്പം ചെയ്യാവുന്നതല്ല…. ഓരോ ചുവട് വെക്കുമ്പോളും സിനിമ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങളുടെ മുഖമാണ് ഞങ്ങളുടെ മനസ്സിൽ…ആ മുഖങ്ങളിലെപ്പോളും, അത്ഭുതവും, ആശ്ചര്യവും, വികാര വിക്ഷോപകങ്ങളുമാണ് ഞങ്ങൾക്ക് കാണേണ്ടത്…. അതിലേക്കുളള ദൂരം കുറഞ്ഞു വരുന്നു… സുന്തരമായ ഈ ലോകത്ത് ജീവിച്ചു കൊതിതീരും മുമ്പേ, ചാവേറുകളായി ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങളുടെ കഥകൾ കാണാൻ കാത്തിരിക്കൂ…