“ഉണ്ടയെ ട്രോളിയവർക്ക് നന്ദി” !! നിങ്ങളാണ് ഈ ചിത്രം ഇത്ര വലിയ വിജയമാക്കാൻ സഹായിച്ചത് എന്ന് സംവിധായകൻ ഖാലിദ് റഹ്‌മാൻ.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഉണ്ട’ സമീപകാല ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കാമ്പുള്ള ഉണ്ടയുടെ തിരക്കഥ രചിച്ചത് ഹർഷാദ് ആണ്. ഉണ്ട എന്ന മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയയിലും മറ്റും ട്രോളന്മാർ ഈ ചിത്രത്തിന്റെ പേര് ഉണ്ട എന്നായത്കൊണ്ട് തന്നെ ഒരുപാട് ട്രോളുകൾക്ക് ഈ ചിത്രത്തെ വിധേയമാക്കിയിരുന്നു. പലരും ഈ സിനിമയുടെ പേരിനെ പരിഹസിച്ചു കൊണ്ടാണ് ട്രോളുകൾ സൃഷ്ടിച്ചത്. ഉണ്ട പൊട്ടിയാൽ നാണക്കേടാണ് എന്നുവരെ പറഞ്ഞു കളിയാക്കിയവർ ഉണ്ട്. എന്നാൽ ഉണ്ടയുടെ വലിയ രീതിയിലുള്ള പ്രമോഷന് സഹായകരമായത് ഈ ട്രോളുകൾ തന്നെയാണ് എന്ന് പറയേണ്ടി വരും. ഉണ്ടയുടെ ഇത്തരം ഒരു വലിയ വിജയത്തിനും കാരണം ട്രോളന്മാർ കൂടിയാണ് എന്നു പറയുകയാണ് സംവിധായകൻ ഖാലിദ് റഹ്മാൻ. ഈ ട്രോളുകൾ വഴിയും മറ്റും ഒരുപാട് പേരിലേക്ക് ഈ ചിത്രത്തിന് എത്താൻ സാധിച്ചു.

വലിയ അവകാശവാദങ്ങളോ പ്രീ പ്രമോഷൻ വർക്കുകൾ ഒന്നും തന്നെ അണിയറക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്ന ഉണ്ട എന്ന സിനിമയ്ക്ക് ഇത്ര വലിയ സ്വീകരണം കിട്ടാൻ കാരണമായത് ഈ പേരിനെ വച്ചു ട്രോളുകൾ ഉണ്ടാക്കിയും മറ്റും ഒരുപാട് പേരിലേക്ക് എത്തിച്ചത് ട്രോളന്മാർ ആണ് എന്നതാണ് സംവിധായകൻ പറയുന്നത്.

ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം 3 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖാലിദ് റഹ്മാൻ ഉണ്ട എന്ന മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ഈ മമ്മൂട്ടി ചിത്രം നിർമ്മിച്ചത്. ഉണ്ട ഇപ്പോൾ മൂന്നാം വാരത്തിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒരു പാൻ ഇന്ത്യൻ സിനിമയെന്നാണ് ഉണ്ടയെ പല നിരൂപകരും വിശേഷിപ്പിച്ചത്. ശക്തമായ രാഷ്ട്രീയവും നിലനിൽക്കുന്ന ജാതി വ്യവസ്ഥകളും എല്ലാം തുറന്നുകാട്ടിയ ഒരു സാമൂഹ്യ പ്രസക്തമായ ചിത്രം കൂടിയാകുന്നു ഉണ്ട. മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാമത്തെ മലയാളം റിലീസ് ചിത്രം കൂടിയാണ് ഉണ്ട. മധുര രാജയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം എത്തിയ ഈ ചിത്രം ഇപ്പോൾ സൂപ്പർ ഹിറ്റ് സ്റ്റാറ്റസിലേക്ക് ഉയർന്നിരിക്കുന്നു.