മനസ്സ് നിറഞ്ഞ കൈയ്യടികളോടെ ഉണ്ടയുടെ സെൻസറിങ് പൂർത്തിയായി ; ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ! ജൂൺ 14 മുതൽ ഈ മമ്മൂട്ടി ചിത്രം വാർത്തകളിൽ നിറയും..

മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഖാലിദ് റഹ്‌മാൻ ചിത്രം ഉണ്ടയുടെ സെൻസറിങ് പൂർത്തിയായി. ക്ളീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രത്തിന്റെ സമയദൈർഘ്യം 2 മണിക്കൂർ 11 മിനിട്ടാണ്. ജൂൺ 14-നു വേൾഡ് വൈഡ് ആയി ചിത്രം റിലീസ് ചെയ്യും. സെൻസറിംഗ് കഴിഞ്ഞതിനു ശേഷമുള്ള ആദ്യ റിപ്പോർട്ട് അത്ഭുതപ്പെടുത്തുന്നതാണ്. കൈയടികളോടെയാണ് സെൻസറിംഗ് പൂർത്തിയായത് എന്നാണ് അറിയാൻ കഴിയുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഒരു മമ്മൂട്ടി ചിത്രം കൂടിയായിരിക്കും ഉണ്ട എന്ന് സെൻസർ ബോർഡ് നൽകുന്ന സൂചനകളിൽ പറയുന്നു.

പത്രമാധ്യമങ്ങളിൽ വന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ നേർസാക്ഷ്യമാണ് ഉണ്ട എന്ന ചലച്ചിത്രം. എസ്ഐ മണികണ്ഠന്റെ കീഴിൽ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് പ്രദേശത്തേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന കേരള പോലീസ് ടീമിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇതുവരെ മമ്മൂട്ടി അഭിനയിച്ച പോലീസ് സിനിമകളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തവും സ്വാഭാവികവുമായ കഥാഗതിയാണ് ഉണ്ടയിലേത്. മമ്മൂട്ടിയെ സംബന്ധിച്ച് ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് എസ്ഐ മണികണ്ഠൻ എന്ന കഥാപാത്രം. അദ്ദേഹത്തിനൊപ്പം ഒരു കൂട്ടം യുവ അഭിനേതാക്കളും പോലീസുകാരുടെ വേഷത്തിൽ ഉണ്ടയിൽ അണിനിരക്കുന്നു.

സംവിധായകൻ ഖാലിദ് റഹ്‌മാനും ഹർഷാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മൂവി മിൽ, ജെമിനി സ്റുഡിയോസുമായി അസോസിയേറ്റ് ചെയ്തു നിർക്കിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൃഷ്ണൻ സേതുകുമാർ ആണ്. ശാം കൗശൽ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നു എന്നതാണ്. ഛായാഗ്രാഹകൻ ഗവേമിക് യു ആര്യയാണ് ഉണ്ടയുടെയും ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. സംഗീത സംവിധാനം പ്രശാന്ത് പിള്ള നിർവ്വഹിക്കുന്നു.