ടൊവീനോ പള്ളിച്ചട്ടമ്പിയാകുന്നു !!! ഡിജോ ജോസ് ആന്റണിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്‌

യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ക്വീന്‍, മോഹന്‍ലാല്‍ അഭിനയിച്ച സ്വകാര്യ സ്റ്റീല്‍ കമ്പനിയുടെ പരസ്യത്തിലൂടെയും ശ്രദ്ധേയനായ സംവിധായകന്‍ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പള്ളിച്ചട്ടമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ടൊവീനോ തോമസാണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. കായംകുളം കൊച്ചുണ്ണിയോട് സാമ്യത തോന്നിക്കുന്ന ലുക്കാണ് പള്ളിച്ചട്ടമ്പിയില്‍ ടൊവീനോയ്ക്ക് നല്‍കിയിരിക്കുന്നത്.

പഴശ്ശിരാജ, കമ്മാരസംഭവം, കായംകുളം കൊച്ചുണ്ണി എന്നീ പീരിയഡ് ഡ്രാമകള്‍ക്ക് പിന്നാലെ അതേ ശ്രേണിയില്‍ എത്തുന്ന പള്ളിച്ചട്ടമ്പി നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസാണ്. 2020ലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. അതേസമയം ചിത്രം മികച്ച ഒരു ദൃശ്യാനുഭവമാക്കാനുള്ള പരമാവധി ശ്രമങ്ങള്‍ തന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് സംവിധായകന്‍ ഡിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.