” അന്തർദേശീയ തലത്തിൽ അംഗീകാരങ്ങളും ഒരു ഓസ്കാർ പുരസ്കാരവും വരെ നേടിയെടുക്കാവുന്ന ചിത്രങ്ങൾ അണിയറയിൽ മോഹൻലാലിനായി ഒരുങ്ങി തുടങ്ങിയിട്ടുണ്ട് :- എന്ന് സിബി മലയിൽ !

ഒരിക്കൽ നവോദയ സ്റ്റുഡിയോയിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ ഒഡീഷൻ നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ എത്തിയ ചെറുപ്പക്കാരിൽ മോഹൻ ലാലും ഉണ്ടായിരുന്നു. അന്നവിടെ വിധികർത്താക്കളായി മൂന്നു പേർ ഉണ്ടായിരുന്നു അതിൽ ഒരാൾ സംവിധായകൻ സിബി മലയിൽ ആയിരുന്നു. സിബി മലയിലാണ് മോഹൻലാലിന്റെ അന്നത്തെ പെർഫോമൻസിന് ഏറ്റവും കുറവ് മാർക്ക് ഇട്ട വ്യക്തി. ഏറ്റവും കുറഞ്ഞ സീറോ മാർക്കാണ് സിബി മലയിൽ മോഹൻലാൽ ഇട്ടത്. പക്ഷേ സിനിമയിൽ മോഹൻലാൽ ഒരു ഹീറോ ആയി മാറിയതിന് കാലം സാക്ഷി. ആ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. മലയാളസിനിമയുടെ അഭ്രപാളിയിൽ മോഹൻലാൽ എന്ന നടന വിസ്മയം പിറവികൊണ്ടു. പിന്നീടങ്ങോട്ട് മോഹൻലാൽ എന്ന നടന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയുടെ വിശ്വ സൗധങ്ങൾ താണ്ടി അദ്ദേഹം കുതിക്കുകയായിരുന്നു. മലയാള സിനിമ എന്ന കൊച്ചു സിനിമ മേഖലയെ പ്രതിനിധീകരിച്ച് ഇന്ത്യ മുഴുവൻ, ലോകം മുഴുവൻ അദ്ദേഹം ആരാധകരെ സൃഷ്ടിച്ചു.

മോഹൻലാലിനെ അന്ന് അഭിനയത്തിൽ ഏറ്റവും താഴ്ന്ന മാർക്ക് കൊടുത്ത അതേ വ്യക്തി സിബി മലയിൽ തന്നെയാണ് അതിനുശേഷം വർഷങ്ങൾ കഴിയുമ്പോൾ മോഹൻലാലിനെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ച ചിത്രം കിരീടവും, ആദ്യമായി ഭരത് അവാർഡ് നേടിയ ഭരതവും, നാട്യ വിസ്മയം എന്ന് പേര് കേൾപ്പിച്ച കമലദളവും, തമ്പുരാൻ കഥാപാത്രങ്ങളിലേക്ക് ചുവടുമാറ്റിയ ഹിസ് ഹൈനസ് അബ്ദുള്ളയും, നോവ് പടർത്തിയ ദശരഥവും പോലുള്ള മോഹൻലാലിന്റെ ഉയർന്ന അഭിനയ ശേഷിയെ തുറന്നുകാട്ടിയ ചിത്രങ്ങൾ സംവിധാനം ചെയ്തതും.

ഏറ്റവും അടുത്തായി സിബി മലയിൽ നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം മോഹൻലാലിനെ കുറിച്ച് വാചാലനായി പറഞ്ഞത് ഇങ്ങനെയായിരുന്നു..

“മോഹൻലാൽ അഭിനയം തുടങ്ങിയത് മുതൽ ഏതാണ്ട് 38 വർഷത്തോളം ആയിട്ടുള്ള അദ്ദേഹത്തിന്റെഅഭിനയ ജീവിതത്തെ അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുവാൻ കഴിഞ്ഞു, അത് വളരെ അടുത്തുനിന്ന് കാണാൻ കഴിഞ്ഞു, അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില സിനിമകളിൽ ജോലി ചെയ്യുവാനും സാധിച്ചു. ഇതൊക്കെ തന്നെയാണ് ഒരു ചലച്ചിത്രകാരനെന്ന നിലയിൽ ഒരു സുഹൃത്ത് എന്ന നിലയിൽ ഒരു ചലച്ചിത്ര ആസ്വാദകൻ എന്ന നിലയിൽ ഒക്കെ എന്റെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കാണുന്നത്.

അദ്ദേഹത്തിന്റെ പ്രതിഭ ഒരുപക്ഷേ നമ്മുടെ ഭാഷയുടേയും ദേശത്തിന്റെയും അതിരുകൾക്കപ്പുറത്തേക്ക് അഭിനയപ്രതിഭയുടെ അടയാളപ്പെടുത്തലുകൾ വരുംനാളുകളിൽ സംഭവിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം ഒരു അന്തർദേശീയ തലത്തിൽ ഒക്കെ ശ്രദ്ധിക്കപ്പെടാവുന്ന അംഗീകാരങ്ങൾ ഒരു ഓസ്കാർ പുരസ്കാരം വരെ നേടിയെടുക്കാൻ കഴിയുന്ന ചിത്രങ്ങൾ അണിയറയിൽ അദ്ദേഹത്തിനായി ഒരുങ്ങി തുടങ്ങിയിട്ടുണ്ട്. തീർച്ചയായിട്ടും ഈ രാജ്യത്തിന് വേണ്ടി നമ്മുടെയൊക്കെ അഭിമാനമായി അങ്ങനെ ഒരു പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങുന്ന ആ സ്വപ്ന നിമിഷത്തെ ഞാൻ എന്റെ ഉൾക്കണ്ണിൽ കാണുകയാണ്. മോഹൻലാലിന് എല്ലാവിധ ആശംസകളും.” : സിബി മലയിൽ പറഞ്ഞു നിർത്തുന്നു.