“ലാലിനെ അല്ല, ആ വലിയ നടനെ അപമാനിച്ചവരെ ആണ് പരിഹസിച്ചത്..” ; ടീസർ സൃഷ്ടിച്ച വിവാദങ്ങളുടെ തെറ്റ്ധാരണ നീക്കി മുഴുവൻ സീൻ പുറത്ത് വിട്ട് ഇക്കയുടെ ശകടം ടീം !

വിമർശനങ്ങൾ കെട്ടടങ്ങുന്നു. കടുത്ത മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന സിനിമ ‘ഇക്കയുടെ ശകട’ത്തിന്റെ മൂന്നാമത്തെ ടീസർ ഇന്നലെ മുതൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ടീസർ തുടക്കം മുതൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ ഉന്നം വെച്ചുള്ള സംഭാഷണങ്ങളും സന്ദർഭങ്ങളും ഉൾപ്പെടുത്തിയതാണ് വിമർശനങ്ങൾ ഉയരാൻ കാരണമായത്. ടീസറിന് ഏറ്റവുമൊടുവിൽ വരുന്ന ചില സംഭാഷണങ്ങളിൽ മോഹൻലാലിന് പകരം സോഹൻലാൽ എന്ന നാമം ഉപയോഗിച്ചുകൊണ്ടാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ ചില പരാമർശങ്ങൾ നടത്തുന്നത്. ഈ പരാമർശങ്ങൾ ആണ് പ്രധാനമായും ഇപ്പോൾ സോഷ്യൽ മീഡിയയിൽ മോഹൻലാൽ ആരാധകർക്കിടയിൽ രോഷം സൃഷ്ടിച്ചത്. പല മമ്മൂട്ടി ആരാധകരും ഈ ടീസറിനെതിരെ രംഗത്തുവന്നിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ ടീസറിൽ കാണിച്ച ചെറിയ സീനിന്റെ പൂർണ്ണ രൂപം സിനിമയുടെ അണിയറ പ്രവർത്തകർ ഇന്ന് രാവിലെ പുറത്തുവിട്ടിരിക്കുന്നു.

‘ഇക്കയുടെ ശകടം’ ടീം പറയുന്നു..

വിവാദങ്ങൾ ഇവിടെ മതിയാക്കാം . വിവാദമായ സീനിന്റെ പൂർണ്ണ രൂപം താഴെ ഉടനെ അപ് ലോഡ് ചെയ്യുന്നതാണ്. ഒരു നടനെയും ആക്ഷേപിക്കാൻ ഞങ്ങൾ മുതിർന്നിട്ടില്ല. സ്പൂഫ് ജോണർ ഉള്ളതുകൊണ്ട് ചില സിനിമകളെ വിമർശിച്ചിട്ടുണ്ട്.ഇത് വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നു. കാരണം ഇതിൽ പ്രതിപാതിക്കുന്നത് അവരെ പറ്റിയാണ്.ഇന്നല്ലെ ഞങ്ങൾ കേട്ട തെറി വിളികൾക്ക് ഞങ്ങൾക്ക് പരാതയില്ല.

കാരണം സത്യവും വെളിച്ചവും ഒരുപ്പോലെയാണ്. മറച്ചു പിടിക്കാം.. വളച്ചൊടിക്കാം.. പക്ഷെ ഒരുനാൾ ഒരിടത് അത് പുറത്ത് വരും.തെറ്റിധാരണകൾ നമ്മുക്ക് മാറ്റാം.’

അപ്പാനി ശരത്തും ഡിജെ തൊമ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിന്‍സ് അവറാച്ചനാണ്. കോമഡി ഫാന്റസി ത്രില്ലര്‍ സിനിമയാണെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയാണെന്നുമാണ് സംവിധായകന്റെ ഇതിനെ കുറിച്ച് സംവിധാനയാകന്റെ പക്ഷം. പോപ്പ് സിനിമാസ് നിര്‍മ്മിക്കുന്ന ‘ഇക്കയുടെ ശകട’ത്തിന്റെ ഛായാഗ്രഹണം വിദ്യാശങ്കര്‍ ആണ്. എഡിറ്റര്‍ വിഷ്ണു വേണുഗോപാല്‍. ചാള്‍സ് നസരെത്ത് ആണ് സംഗീതം.