വിപ്ലവ നായകൻ ചെഗുവേരയ്ക്ക് ജന്മദിനാശംസകൾ നേർന്നു പൃഥ്വിരാജ് : ‘ചെ’ ഇതു മോശായി പോയി എന്ന് ഒരു കൂട്ടം ആരാധകർ, വിപ്ലവാഭിവാദ്യങ്ങൾ നേർന്ന് മറ്റൊരു കൂട്ടം !

ലോകം കണ്ട എക്കാലത്തെയും ധീരനായ വിപ്ലവനായകൻ ചെഗുവേരയുടെ സ്മരണകൾ ഇന്നും കെടാതെ കത്തിജ്വലിച്ച് നിൽക്കുകയാണ്. കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ചങ്കൂറ്റത്തിന് ലോകം കണ്ട അവസാനവാക്കായി ഇന്നും നിലകൊള്ളുന്നു. പറയാത്ത കമ്മ്യൂണിസ്റ്റ്കാരുണ്ടാകില്ല. ഇന്ന് വിപ്ലവ നായകൻ ചെഗുവേരയുടെ ജന്മദിനമാണ്. 1928 ജൂൺ 14ന് അർജന്റീനിയയിലെ റൊസാനിയോയിലാണ് അദ്ദേഹം ജനിച്ചത്. ഒരു ജനതയുടെ തന്നെ വികാരമായ വിപ്ലവനായകൻ ചെഗുവേരയ്ക്ക് ജന്മദിനാശംസയുമായി മലയാളത്തിന്റെ യുവസൂപ്പർസ്റ്റാർ പൃഥ്വിരാജ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചെഗുവേരയ്ക്ക് ജന്മദിനാശംസകൾ കുറിച്ചത്.

എന്നാൽ ഈയൊരു ജന്മദിനാശംസ പലർക്കും അത്ര ദഹിച്ചിട്ടില്ല. പ്രിഥ്വിരാജിനെ ഫോളോ ചെയ്തിരുന്ന ഒരു കൂട്ടം ആളുകൾക്ക് ഇത് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചെഗുവേരയ്ക്ക് ജന്മദിനാശംസകൾ നേർന്ന പൃഥ്വിരാജിനെ ഇനി ബഹുമാനിക്കില്ല എന്നും ഈ പേജ് വരെ അല്ലേ ചെയ്യുന്നതെന്നുമാണ് ചിലരുടെ പ്രതികരണം. എന്നാലും പൃഥ്വിയിൽ നിന്ന് ഇങ്ങനെ ഒരു ചതി ഞങ്ങൾ പ്രതീക്ഷിച്ചില്ല എന്നും കുറിക്കുന്നു ചിലർ.

അതിൽ ചില കമന്റുകൾ ഇങ്ങനെ..

“മിസ്റ്റർ പ്രീഥ്വിരാജ് ഞാൻ താങ്കളുടെ പേജ് അൺലൈക്ക് ചെയ്യുന്നു ഞങ്ങളുടെ വീര സവർക്കരുടെ ജന്മദിനത്തിൽ ആശംസ പോയിട്ട് അങ്ങേർക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കൾ ഈ കമ്മിക്കു ആശംസകൾ ആർപ്പിച്ചത് ഒട്ടും ഉചിതമല്ല’, ‘മുരളീ ഗോപി’ പ്രിത്വിരാജ് കൂട്ടുകെട്ടിൽ ചെഗുവേരയെ പ്രമേയമാക്കി ഒരു സിനിമ വരുന്നു എന്നതിന്റെ പ്രാരംഭ പ്രവർത്തനമാണ് രണ്ടു പേരുടെയും പോസ്റ്റ് എന്ന് മനസിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല..’, ‘ചെ ഇതു മോശായി പോയി’, ‘നമ്മുടെ നാടിനു വേണ്ടി ജീവൻ കളഞ്ഞ ഒരുപാട് രക്തസാക്ഷികൾ ഉണ്ട് അവരെ ഒന്നും പൊക്കില്ല ! കേരളം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഇയാളെ ഒക്കെ !കഷ്ടം കെ കേളപ്പൻ ഇഷ്ടം എ കെ ജി ഇഷ്ടം’ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.