നടനവിസ്മയം മോഹൻലാൽ നാളെ ഒരു തനി നാടൻ സിനിമ പ്രഖ്യാപിക്കുവാൻ പോകുന്നു..

നാളെ ഒരു സർപ്രൈസ് എല്ലാ സിനിമ പ്രേക്ഷകരെയും കാത്തിരിക്കുന്നു. നടന വിസ്മയം സൂപ്പർസ്റ്റാർ മോഹൻലാലിന്റെ പേജിലൂടെയാണ് ആ സർപ്രൈസ് ഏവരിലേക്കും എത്താൻ പോവുന്നത്. ഒരു പുതിയ സിനിമയുടെ പ്രഖ്യാപനമാണ് നാളെ നടക്കുവാൻ പോകുന്നത്. ഈ സിനിമയിലെ നായകൻ ആരാണെന്നോ? മറ്റു കഥാപാത്രങ്ങളോ അണിയറപ്രവർത്തകരോ ആരാണെന്നോ ഒന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല ഇല്ല. ആകെ അറിയാവുന്നത് ഈ സിനിമ കേരളത്തിന്റെ തനതായ കായിക ഇനമായ ഒന്നിനെ പ്രതിപാദിക്കുന്നതാണ് എന്നാണ്. എന്നാൽ അതെന്താണ് എന്നുള്ളതും ഒരു സർപ്രൈസ് ആയി നിലനിൽക്കുകയാണ്.

ഇത്രയും സർപ്രൈസുകൾ ഒരുക്കിവെച്ചിരിക്കുന്ന ഈ സിനിമയുടെ സംവിധായകനെക്കുറിച്ചും രഹസ്യം ആണ്. നാളെ വൈകീട്ട് അഞ്ചു മണിക്കാണ് ഈ സിനിമയുടെ ടൈറ്റിൽ അടക്കം മോഹൻലാലിന്റെ പേജിലൂടെ പ്രഖ്യാപിക്കാൻ പോവുകയാണ്. കൂടുതൽ വിവരങ്ങൾക്കായി നാളെ അഞ്ചു മണി വരെ കാത്തിരിക്കാം.