ബെൻ കിങ്സ്ലിയുടെ ഗാന്ധി കഴിഞ്ഞാൽ ഇന്ത്യയിലെ ചരിത്രപുരുഷന്മാരുടെ ചലച്ചിത്രാവിഷ്കാരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം മമ്മൂട്ടിയുടേത്, ചലച്ചിത്രം : ഡോ. ബാബാ സാഹിബ്‌ അംബേദ്കർ ! #ചരിത്രം

ഡോ. ബി.ആർ. അംബേദ്കർ എന്ന ഇന്ത്യൻ ഭരണഘടനാ ശില്പിയുടെ ജീവചരിത്രം സിനിമയാക്കിയ സംവിധായകൻ ജബ്ബാർ പട്ടേൽ ഇന്ത്യയിലെയും ലോകത്തെയും നടന്മാരിൽ അംബേദ്കർ കഥാപാത്രം ചെയ്യാൻ ഒരാളെ തിരഞ്ഞെടുക്കാൻ 100ൽ അധികം പേരെ സ്ക്രീൻ ചെയ്ത് താരതമ്യ പഠനങ്ങൾ നടത്തിയ ശേഷമാണ് കേരളത്തിലേക്കെത്തിയത്. നമ്മുടെ മമ്മൂട്ടിയെ കാണാൻ. അദ്ദേഹം എല്ലാത്തിനുമൊടുവിൽ നിഗമനം കണ്ടത് മെഗാസ്റ്റാർ മമ്മൂട്ടിയിലാണ്. ജബ്ബാർ പട്ടേലിന്റെ തിരഞ്ഞെടുപ്പ് പിഴച്ചില്ല. മമ്മൂട്ടിയല്ലാതെ മറ്റാർക്കും അസാധ്യം എന്ന് തോന്നിപ്പിക്കും വിധം അംബേദ്ക്കറായി അവിസ്മരണീയ പകർന്നാട്ടം നടത്തിയ മമ്മൂട്ടി പട്ടേലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അംബേദ്കർ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി നേടി.

ഒരു ഇംഗ്ലീഷ് സിനിമയിൽ വേഷമിട്ട ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ ഒരു വ്യക്തിയെ ഉള്ളൂ, അത് മമ്മൂട്ടിയാണ് ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോക്ടർ ബാബാ സാഹിബ് അംബേദ്കർ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് മൂന്നാംതവണയും മമ്മൂട്ടിയെ തേടി വന്നു. ഇംഗ്ലീഷിലുള്ള മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള പുരസ്കാരവും 1999ൽ ഈ ചിത്രം നേടി 9 ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഈ സിനിമയുടെ ഇംഗ്ലീഷ് പതിപ്പിൽ ശബ്ദം നൽകിയതും മമ്മൂട്ടിയാണ്. ഒട്ടനവധി ചലച്ചിത്രമേളകളിൽ അടക്കം ഈ ചിത്രം പ്രദർശിപ്പിച്ച് പ്രശംസകൾ നേടിയെടുത്തു.

പൂനെ യൂണിവേഴ്സിറ്റിയിൽ സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ അംബേദ്കറുടെ വേഷത്തിൽ നിൽക്കുന്ന മമ്മൂട്ടിയെ കണ്ട ഒരാൾ മമ്മൂട്ടിയുടെ കാലിൽ വീണു. മമ്മൂട്ടിയെ അറിയാത്ത ഒരാൾ ആരാദ്യപുരുഷനായ ബാബ സാഹിബിനെ നേരിൽ കണ്ടതു പോലെയുള്ള അനുഭവത്തിൽ വിസ്മയിച്ച് വണങ്ങുകയായിരുന്നു. ഉടുപ്പിലും നടപ്പിലും ഭാഷയിലും ജീവിക്കുകയായിരുന്നു മമ്മൂട്ടി. ബെൻകിങ്സ്ലിയുടെ ഗാന്ധി കഴിഞ്ഞാൽ ഇന്ത്യയിലെ ചരിത്രപുരുഷന്മാരുടെ ചലച്ചിത്രാവിഷ്കാരങ്ങളിൽ ഏറ്റവും മികച്ച പ്രകടനമാണ് മമ്മൂട്ടിയുടെ അംബേദ്കർ. ഇന്ത്യൻ സിനിമയിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ജീവചരിത്ര സിനിമകളിൽ മുൻപന്തിയിൽ തന്നെ മമ്മൂട്ടിയുടെ അംബേദ്കറും സ്ഥാനം പിടിക്കുന്നു. ദേശീയ അന്തർദേശീയ തലത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരം ലഭിച്ച ജീവചരിത്രവും ഡോക്ടർ ബാബ സാഹിബ് അംബേദ്കർ തന്നെ.