വീരപുരുഷനായി ത്രസിപ്പിച്ച് മെഗാസ്റ്റാറിന്റെ മാമാങ്കം ഫസ്റ്റ് ലുക്ക്‌ ; ” ഇത് ചരിത്രമാണ്.. ഇന്ത്യൻ സിനിമയിൽ മമ്മൂട്ടി എന്ന നടൻ 68ആം വയസ്സിൽ എഴുതുന്ന ചരിത്രമാമാങ്കം ! #Mamangam

ചരിത്രനായകനായി വടക്കന്‍ വീരഗാഥയിലും പഴശ്ശിരാജയിലും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള മലയാളത്തിന്റെ അഭിമാന പുരുഷന്‍ മമ്മൂട്ടിയുടെ ത്രസ്സിപ്പിക്കുന്ന “മാമാങ്കം” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു പടപ്പുറപ്പാടിനെ ഓര്‍മ്മിപ്പിക്കുംവിധം ആവേശകരമായ പോസ്റ്ററില്‍ പടത്തലവനായി മമ്മൂട്ടിയുണ്ട്. മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചലച്ചിത്രാവിഷ്കാരത്തിന് മലയാളസിനിമ സാക്ഷ്യം വഹിക്കാൻ പോവുകയാണ് സൂചനയാണ് പോസ്റ്റർ നൽകുന്നത്. മമ്മൂട്ടി തന്റെ ഔദ്യോഗിക പേജിൽ മാമാങ്കം ഫസ്റ്റ് ലുക്ക്‌ പുറത്തുവിട്ടത്. വീര പുരുഷനായി മമ്മൂട്ടി പോസ്റ്ററിൽ രോമാഞ്ചം സൃഷ്ടിക്കുന്നു. ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ എല്ലാവരും ഒരുപോലെ ആഘോഷമാക്കുകയാണ് ഈ പോസ്റ്റർ. മമ്മൂട്ടി ആരാധകർക്ക് ഇന്നവരുടെ ദിവസം തന്നെയാണ്. അത്രത്തോളം ആവേശോജ്വലമാണ് മാമാങ്കം ഫസ്റ്റ് ലുക്ക്‌.

മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടന്നിരിക്കുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ എം പത്മകുമാറാണ്. സുന്ദരമായ ഈ ലോകത്ത് ജീവിച്ചു കൊതിതീരും മുമ്പേ, ചാവേറുകളായി ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങളുടെ വീരപോരാട്ടങ്ങളുടെ കഥയാണ് ഈ സിനിമ. ചിത്രത്തിൽ ഉണ്ണിമുകുന്ദൻ സിദ്ദിഖ് തരുൺ അറോറ സുദേവ് നായർ മണികണ്ഠൻ സുരേഷ് കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നതോടൊപ്പം പ്രാച്ചി തെഹ്ളാൻ, അനുസിത്താര കനിഹ ഇനിയ എന്നിവരാണ് നായികമാരാകുന്നത്. ദംഗൽ ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് സംഘട്ടനരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശൽ ആണ് മാമാങ്കത്തിനു വേണ്ടി ആക്ഷൻ കൈകാര്യം ചെയ്യുന്നത്. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി മാമാങ്കം നിർമ്മിക്കുന്നു.