ഉണ്ടയിൽ മമ്മൂട്ടിക്ക് ‘മേക്ക് ഡൗൺ’ ; “സ്കിൻ ടോൺ കറുപ്പിച്ചും തലമുടിക്ക് നരയിട്ടും കഷ്ടപ്പെട്ടാണ് മമ്മൂക്കയ്ക്ക് പ്രായം തോന്നിപ്പിച്ചെടുത്തത്..”:- എന്ന് മേക്കപ്പ്മാൻ റോണക്സ് !

മമ്മൂട്ടി നായകനാവുന്ന ‘ഉണ്ട’ ജൂൺ പതിനാലിന് ലോകവ്യാപകമായി റിലീസ് ചെയ്യും. ഈ സിനിമയ്ക്കായി, മേക്കപ്പിനെ കുറിച്ചുമാത്രം കേട്ടിട്ടുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് മേക്ക് ഡൗൺ ചെയ്തു മമ്മൂട്ടി വരുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന സിനിമയിലാണ് ഈ ഏറെ നാളുകൾക്ക് ശേഷമുള്ള മമ്മൂട്ടിയുടെ ഈ മേക്ക് ഡൗൺ കഥാപാത്രം. എസ് ഐ മണികണ്ഠൻ എന്ന പോലീസ് ഓഫീസർ ഒരു സാധാരണക്കാരനാണ്. ഒരു പോലീസ് ക്യാമ്പിന്റെ തലവൻ. വെയിലും പുകയുമേറ്റ് ജോലിചെയ്യുന്ന കഥാപാത്രം. മമ്മൂട്ടി ഒട്ടേറെ പോലീസ് വേഷങ്ങൾ ഇതിനുമുമ്പും കൈകാര്യം ചെയ്തിട്ടുണ്ട്. അതിന്റെയൊന്നും ആവർത്തനം ആവരുതെന്ന് തീരുമാനിച്ചാണ് ഉണ്ടയിൽ ഇങ്ങനെയൊരു മേക്ക് ഡൗൺ മമ്മൂട്ടിക്ക് ചെയ്തത്.

എന്നാൽ ഇത് അത്ര എളുപ്പമായിരുന്നില്ല എന്ന് ഉണ്ട യുടെ മേക്കപ്പ്മാൻ വ്യക്തമാക്കുന്നു. ഈ ചിത്രത്തിന്റെ മേക്കപ്പ്മാൻ റോണക്സ് പറയുന്നത് മമ്മൂട്ടിയുടെ സ്കിൻ ടോൺ കറുപ്പിച്ചു തലയിൽ ചെറിയ നര വരുത്തിയും വളരെ പണിപ്പെട്ടാണ് അദ്ദേഹത്തെ അത്യാവശ്യം പ്രായം തോന്നിക്കുന്ന ഒരു കഥാപാത്രം ആക്കി മാറ്റിയത്. മമ്മൂട്ടിയുടെ കരിയറിൽ ഒരുപാട് കഥാപാത്രങ്ങൾക്ക് വേണ്ടി അദ്ദേഹം മുൻപ് തന്റെ സൗന്ദര്യം കുറച്ചിട്ടുണ്ട്. കറുത്ത പക്ഷികൾ മൃഗയ അമരം തുടങ്ങിയ സിനിമകൾക്ക് വേണ്ടി മമ്മൂട്ടി കഥാപാത്രങ്ങൾക്ക് അനുസരിച്ച് മേക്ക് ഡൗൺ ചെയ്തിട്ടുണ്ട്.