ജനപ്രിയനായകൻ ജയറാമിന്റെ ഒരു ജനപ്രിയ ഗാനം “എന്നാ പറയാനാ..?” ; ഒന്നു കേട്ടുനോക്കൂ.. ‘മാര്‍ക്കോണി മത്തായി’ലെ ആദ്യ ഗാനം ഹിറ്റ്‌ചാർട്ടിൽ !

ജനപ്രിയ താരം ജയറാമും തമിഴകത്തിലെ മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്ന ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്ത്. ജയറാമും സംഘവും ഒരു വിവാഹചടങ്ങിനിടെ പാട്ടുപാടി ചുവടു വയ്ക്കുന്ന രംഗങ്ങളാണ് ‘എന്നാ പറയാനാ’ എന്ന ഈ പുതിയ ഗാനത്തിലെ പ്രധാന ആകര്‍ഷണം. ജോയ് മാത്യു, സുധീർ കരമന, ടിനി ടോം, മല്ലിക സുകുമാരന്‍ തുടങ്ങി ഒട്ടേറെ താരങ്ങൾ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ വിജയസേതുപതി സാന്നിധ്യം ഗാനരംഗത്തിൽ ഇല്ല. അനിൽ പനച്ചൂരാന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകുന്നു. അജയ് ഗോപാല്‍, ഭാനു പ്രകാശ്, സംഗീത സജിത്ത്, നിഖില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്ന ഈ ഗാനം യൂട്യൂബിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എം.ജിയാണ് നിര്‍മ്മിക്കുന്നത്. പ്രധാന സവിശേഷത സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി എന്നുള്ളതാണ്. തിരക്കഥയും സംഭാഷണവും സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം സാജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു.