ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരങ്ങളായ മോഹന്‍ലാലിനും, ഷാറൂഖ് ഖാനും ഒപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് മമ്മൂട്ടി. ടൈംസ് ഓഫ് ഇന്ത്യയുടെ എന്റര്ടെയ്ന്മെന്റ് ചാനലായ സൂമിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. അത്തരം ഒരു സബ്ജക്ടുമായി ആരെങ്കിലും സമീപിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ വളരെ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മലയാളത്തിലെ ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന പ്രത്യേക അഭിമുഖത്തിലാണ് മെഗാസ്റ്റാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അത്തരം ഒരു ചിത്രം സംഭവിക്കുകയാണെങ്കില്‍ അത് പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധനേടുന്ന ചിത്രമായി മാറുമെന്നും, വലിയ സ്കെയിലലുള്ള ഒരു ചിത്രമായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിവുറ്റ ഒട്ടേറെ യുവസംവിധായകര്‍ ഇന്നുണ്ട്. അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്ന വിഷയമാണിത്. നാഷ്ണല്‍ ഇന്റഗ്രേഷന്‍ പോലുള്ള വിഷയത്തെ ആസ്പദനക്കി സിനിമ തങ്ങള്‍ മൂന്നുപേരുയും വെച്ച് ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.