‘ഇക്കയുടെ ശകടം’ ടീസർ വിവാദമാവുന്നു; ഡിസ് ലൈക്ക്, പൊങ്കാല നടത്തി മോഹൻലാൽ ഫാൻസ്‌.. “ഇത് മമ്മൂക്ക കണ്ടാൽ നിങ്ങളുടെ കരണത്തടിക്കും എന്ന് മമ്മൂട്ടി ഫാൻസും ! #Controversy

കടുത്ത മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന സിനിമ ‘ഇക്കയുടെ ശകട’ത്തിന്റെ മൂന്നാമത്തെ ടീസർ വിവാദം സൃഷ്ടിക്കുന്നു. ടീസർ തുടക്കം മുതൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ ഉന്നം വെച്ചുള്ള സംഭാഷണങ്ങളും സന്ദർഭങ്ങളും ഉൾപ്പെടുത്തിയതാണ് വിമർശനങ്ങൾ ഉയരാൻ കാരണം. ടീസറിന് ഏറ്റവുമൊടുവിൽ വരുന്ന ചില സംഭാഷണങ്ങളിൽ മോഹൻലാലിന് പകരം സോഹൻലാൽ എന്ന നാമം ഉപയോഗിച്ചുകൊണ്ടാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ ചില പരാമർശങ്ങൾ നടത്തുന്നത്. ഈ പരാമർശങ്ങൾ ആണ് പ്രധാനമായും ഇപ്പോൾ സോഷ്യൽ മീഡിയയിൽ മോഹൻലാൽ ആരാധകർക്കിടയിൽ രോഷം സൃഷ്ടിച്ചിരിക്കുന്നത്. മോഹൻലാൽ ആരാധകരുടെ ഒപ്പം തന്നെ ചില മമ്മൂട്ടി ആരാധകർക്കും ഈ ടീസർ അത്ര ആസ്വാദ്യകരമായി തോന്നിയിട്ടില്ല. മോഹൻലാലിനെ തരംതാഴ്ത്തി കൊണ്ട് മമ്മൂട്ടിയെ ഉയർത്തുന്ന സിനിമയോട് കൂടുതൽ മമ്മൂട്ടി ഫാൻസും താല്പര്യം പ്രകടിപ്പിക്കുന്നില്ല. ഇതൊരു സിനിമ ആയി കണ്ടു പിന്തുണക്കുന്നവരുമുണ്ട്

ഇക്കയുടെ ശകടം സിനിമയുടെ ടീസർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത് മുതൽ ഒരുപാട് ലൈക്കുകളും അതോടൊപ്പം തന്നെ ഒരുപാട് ഡിസ്‌ലൈക്ക്കളും വർധിക്കുകയാണ്. ഈ ചിത്രത്തിന് എതിരായി കമന്റുകളിൽ മോഹൻലാൽ ആരാധകർ ഏറെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. മോഹന്ലാല് ആരാധകന് പിന്തുണയുമായി മമ്മൂട്ടി ആരാധകർ ചിത്രത്തെ ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയ പേരിൽ എതിർക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ടീസറിൽ ഇപ്പോൾ കാണിച്ചിരിക്കുന്ന രംഗങ്ങൾ കണ്ടാൽ സാക്ഷാൽ മമ്മൂക്ക പോലും നിങ്ങളുടെ കരണത്തടിക്കുമെന്ന പ്രതികരണവുമായി ചില മമ്മൂട്ടി ഫാൻസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ സംവിധായകൻ അക്കൗണ്ടിൽ ആരാധകരുടെ പൊങ്കാലയും ആരംഭിച്ചു കഴിഞ്ഞു. ഈ ചിത്രത്തിന്റെ സംവിധായകൻ കരിയർ തന്നെ ഇല്ലാതാക്കി കളയും രീതിയിലുള്ള കമന്റുകൾ വരുന്നുണ്ട്. ഏതായാലും വിവാദങ്ങളിലൂടെ ടീസർ ശ്രദ്ധ നേടുകയാണ്.

അപ്പാനി ശരത്തും ഡിജെ തൊമ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിന്‍സ് അവറാച്ചനാണ്. കോമഡി ഫാന്റസി ത്രില്ലര്‍ സിനിമയാണെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയാണെന്നുമാണ് സംവിധായകന്റെ ഇതിനെ കുറിച്ച് സംവിധാനയാകന്റെ പക്ഷം. പോപ്പ് സിനിമാസ് നിര്‍മ്മിക്കുന്ന ‘ഇക്കയുടെ ശകട’ത്തിന്റെ ഛായാഗ്രഹണം വിദ്യാശങ്കര്‍ ആണ്. എഡിറ്റര്‍ വിഷ്ണു വേണുഗോപാല്‍. ചാള്‍സ് നസരെത്ത് ആണ് സംഗീതം.