ആമസോൺ വഴി ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ തരംഗമായി ലൂസിഫർ ; ബോളിവുഡ് സൂപ്പർസ്റ്റാറുകൾ മോഹൻലാൽ സാറിനെ മാതൃകയാക്കണമെന്ന് കമന്റുകൾ..

സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ഉത്തരേന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. 15 കോടിയുടെ റെക്കോർഡ് റൈറ്റ്സ്സ്വന്തമാക്കി ആമസോൺ പ്രൈമിൽ ഇപ്പോൾ പ്രദർശിപ്പിക്കുന്ന ലൂസിഫർ ഒരുപാട് പേർ ദിനവുംകാണുന്നവരിൽ കൂടുതലും നോർത്ത് ഇന്ത്യൻ പ്രേക്ഷകരാണ്. മലയാളികൾ പോലുമല്ലാത്ത അവർ സിനിമ കണ്ടതിനു ശേഷം ഏറെ ആവേശഭരിതരായി ട്വിറ്ററിലും മറ്റും ഓരോ കമന്റുകൾ ഇടുകയാണ്. കൂടുതലും മോഹൻലാലിനെ കുറിച്ചുള്ള പ്രശംസകൾ ആണ്. വളരെ വിസ്മയകരവും സ്വാഭാവികവുമായ അഭിനയമാണ് മോഹൻലാൽ കാഴ്ചവയ്ക്കുന്നത് എന്നും അദ്ദേഹത്തിന്റെ അഭിനയം രാജ്യം മൊത്തം ഉള്ള നടൻമാർ മാതൃകയാക്കണമെന്നും പറഞ്ഞുള്ള ചില കമന്റുകൾ കാണാവുന്നതാണ്.

അതുപോലെ ആരാധകർക്ക് ഏറെ പ്രിയമുള്ള മോഹൻലാലിന്റെ മുണ്ട് മടക്കലും മീശ പിരിയും അങ്ങനെ ആകെ മൊത്തത്തിൽ ഉള്ള മോഹൻലാലിന്റെ ലൂസിഫറിലെ പെർഫോമൻസ് കണ്ടു ഇന്ത്യൻ സിനിമയിലെ തന്നെ ഒരു അത്ഭുതമായി മോഹൻലാലിനെ പലരും വാഴ്ത്തുന്നു. സംവിധായകൻ പൃഥ്വിരാജിനും ഒരുപാട് പ്രശംസകൾ നൽകുന്നുണ്ട് ഉത്തരേന്ത്യക്കാർ. പ്രിഥ്വിരാജിനെ പിക്കറ്റ് 43 എന്ന ചിത്രം യൂട്യൂബിൽ ഹിന്ദി റിലീസ് ചെയ്തതിനു ശേഷം ഒരുപാട് ആരാധകരെ ഉത്തരേന്ത്യയിൽ പൃഥ്വിരാജ് നേടിയെടുത്തു കഴിഞ്ഞു. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ വലിയ ഹിറ്റാണ്. ലൂസിഫർ ഇംഗ്ലീഷ് സബ്ടൈറ്റിൽസോട് കൂടിയാണ് ആമസോണിൽ പ്രദർശിപ്പിക്കുന്നത്. ഇതിനൊപ്പം ലൂസിഫറിന്റെ തമിഴ് തെലുങ്ക് പതിപ്പുകളിലും ആമസോണിൽ ലഭ്യമാണ്.

മലയാളസിനിമയിലെ ആദ്യത്തെ 200 കോടി ക്ലബ് നേട്ടം കൈവരിച്ച ചിത്രമാണ് ലൂസിഫർ എന്നാണ് നിർമ്മാതാവ് പുറത്തുവിട്ട വിവരം. ഒരു പുതുമുഖ സംവിധായകൻ യാതൊരുവിധ പാകപ്പിഴകളും ഇല്ലാതെ പൃഥ്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭം വലിയ വിജയമാക്കി തീർക്കുകയായിരുന്നു. 2019ൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവുമധികം ബോക്സ് ഓഫീസ് ചലനം സൃഷ്ടിച്ച സിനിമയാണ് ലൂസിഫർ. കേരളക്കരയിൽ നിന്നുമാത്രം 100 കോടിയുടെ അടുത്ത് കളക്ഷൻ നേടി ഈ മോഹൻലാൽ ചിത്രം. ലൂസിഫർന് ശേഷം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന യിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രം ഓണം ഫെസ്റ്റിവൽ റിലീസായി 2019ൽ തന്നെ എത്തുമെന്നാണ് വിവരം.