ഈ വർഷം തുടരെ ഹിറ്റടിച്ച് കൂട്ടുന്ന ആസിഫ് അലിയുടെ ‘അണ്ടർ വേൾഡ്’ ഒരുങ്ങുന്നു ; ടീസർ നാളെ വൈകീട്ട് 5 മണിക്ക് എത്തും !

ഈ 2019 വർഷത്തിൽ ചെയ്യുന്ന സിനിമകൾ എല്ലാം ഒന്നിനൊന്ന് ഹിറ്റാക്കിയ നടൻ ആസിഫ് അലി നായകൻ ആവുന്ന ‘അണ്ടർ വേൾഡ്’ എന്ന അരുൺ കുമാർ അരവിന്ദ് ചിത്രത്തിന്റെ ടീസർ നാളെ എത്തും. ആസിഫ് അലി തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ടീസർ നാളെ വൈകീട്ട് 5 മണിക്ക് പുറത്ത് വിടും. ഈ ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പം ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അണ്ടർ വേൾഡിലെ നായിക സംയുക്ത മേനോനാണ്.

ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്. ഈ അടുത്ത കാലത്ത്,  ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സംവിധായകൻ അരുണ്‍കുമാറിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ എന്റര്‍ടെയ്നര്‍ ആയാണ് അണ്ടര്‍ വേള്‍ഡ് ഒരുങ്ങുന്നത്. കോക്ടെയില്‍ മുതല്‍ കാറ്റു വരെ തിരഞ്ഞെടുത്ത വിഷയങ്ങളിലെ വ്യത്യസ്തത കൊണ്ട് അരുണ്‍കുമാര്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അദ്ദേഹം ക്ലാസ്സ്‌ ചിത്രമായ കാറ്റിനു ശേഷം ഒരുക്കുന്ന മാസ്സ് ചിത്രമാണ് അണ്ടര്‍വേള്‍ഡ്. D14 എന്റർടൈൻമെന്റ്സ് ഈ ചിത്രം നിർമ്മിക്കുന്നു.