‘Me Too വിവാദങ്ങൾക്ക് കാരണം പുരുഷന്മാരുടെ ഹോർമോണുകൾ.. ഈ ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമാക്കി മാറ്റുന്നു :- എന്ന് നടി ഷീല !

സിനിമാ മേഖലയിൽ ഏറെ പ്രസക്തിയേറിക്കൊണ്ടിരിക്കുന്ന മീ ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകളാണെന്ന് മുതിർന്ന നടി ഷീല. ഭക്ഷണത്തിലെ രീതി കാരണം ചില ഹോർമോണുകളാണ് പുരുഷനെ ഇതുപോലെ പെരുമാറാൻ പ്രേരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമാക്കി മാറ്റുന്നു. ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചതിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ഷീലയുടെ ഇത്തരമൊരു പരാമർശം.

ഷീല പറയുന്നു..

” പണ്ടുകാലത്ത് ഇരുപത് വയസിലാണ് ആളുകൾ പ്രണയിക്കാൻ തുടങ്ങിയത്. എന്നാൽ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങൾ കാരണം ചെറിയ കുട്ടികൾപോലും പ്രണയത്തിൽ അകപ്പെടുന്നു. തന്റെ കാലത്ത് ഷൂട്ടിങ്ങുകൾ കൂടുതലും നടന്നിരുന്നത് നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നുവെന്നും അതുകൊണ്ട് മനസമാധാനത്തോടെയിരിക്കാൻ സാധിക്കുമായിരുന്നു. 

ഇന്ന് സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്നതുപോലുള്ള പ്രശ്നങ്ങൾ എന്റെ കാലത്തൊന്നും ഇല്ലായിരുന്നു. ആരും തന്നെ സിനിമയിൽ ശല്യംചെയ്തിട്ടില്ല. ബഹുമാനമില്ലാതെ ആരും പെരുമാറിയിട്ടില്ല.

തെറ്റുക്കാർക്കെതിരേ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കണം. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കല്ലെറിയാൻ പൊതു സമൂഹത്തെ അനുവദിക്കണം. പുകവലി തടയാൻ സിഗരറ്റ് പാക്കറ്റുകളിൽ നിയമപരമായ മുന്നറിയിപ്പ് നൽകാറുണ്ട്. അതുപോലെ തന്നെ തെറ്റു ചെയ്തവരുടെ നെറ്റിയിൽ പച്ച കുത്തണം. പൊതു സമൂഹം അവരെ തിരിച്ചറിയട്ടെ.”: – ഷീല പറഞ്ഞു.